പരിക്കിനെ തുടര്‍ന്ന് ഹോപ്മാന്‍ കപ്പില്‍ നിന്നും സെറീന പിന്‍വാങ്ങിയിരുന്നു. പെര്‍ത്തില്‍ നടന്ന മിക്‌സഡ് ടീം ടൂര്‍ണമെന്റിനിടയ്ക്കാണ് സെറീനയ്ക്ക് കാല്‍മുട്ടിന് പരിക്കേറ്റത്.
എന്നാല്‍ തന്റെ ശരീരം ഫിറ്റാണെന്നും മത്സരത്തിന് മാനസികമായും ശാരീരികമായും തയ്യാറായിക്കഴിഞ്ഞെന്നും സെറീന പറയുന്നു. ഇടവേളയില്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു,
ശരീരം വേണ്ടവിധം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോല്‍ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതയായി. അല്പം ദിവസം കൂടി പരിശീലനം തുടരണമെന്നുണ്ട്. അതിന് ശേഷം എല്ലാം നന്നായി വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. മെല്‍ബണ്‍ പാര്‍ക്ക് എന്നെ സംബന്ധിച്ച് മികച്ച ഗ്രൗണ്ടാണെന്നും സെറീന പറയുന്നു.