പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ഷറപ്പോവയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് സെറീന വില്യംസ് പിന്മാറി. നെഞ്ചുവേദനയെത്തുടര്‍ന്നാണ് സെറീനയുടെ പിന്മാറ്റം.
” നിര്‍ഭാഗ്യകരമെന്ന് പറയട്ടെ എനിക്ക് നെഞ്ചിലെ പേശികളില്‍ കലശലായ വേദനയുണ്ട്. ഈ അവസ്ഥയില്‍ കളിക്കുക എന്നത് കഠിനമായിരിക്കും.”
അതേസമയം പാരീസില്‍ തന്നെ തുടരുമെന്നും ഉടന്‍ തന്നെ എം.ആര്‍.ഐ സ്‌കാനിന് വിധേയയാകുമെന്നും സെറീന കൂട്ടിച്ചേര്‍ത്തു. അതേസമയം പരിശോധനക്കുശേഷം ബുദ്ധിമുട്ടൊന്നുമില്ലെങ്കില്‍ സഹോദരിക്കൊപ്പം ഡബിള്‍സ് കളിക്കുമെന്നും സെറീന പറഞ്ഞു.
ALSO READ: മോഹന്‍ലാല്‍ ഫാന്‍സില്‍ പിളര്‍പ്പ്; തിരുവനന്തപുരത്ത് ഉണ്ടാക്കിയ പുതിയ സംഘടനയെ തള്ളി മോഹന്‍ലാല്‍
എന്നാല്‍ വിംബിള്‍ഡണില്‍ കളിക്കാനാകുമോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂലിയ ജിയോര്‍ജ്‌സിനെതിരായ മത്സരത്തിനിടെയാണ് സെറീനയ്ക്ക അസ്വസ്ഥത അനുഭവപ്പെടുന്നത്. എന്നാല്‍ ഷറപ്പോവയ്‌ക്കെതിരായ മത്സരത്തിനു മുന്‍പ് ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അവര്‍ പറഞ്ഞു.
ഇതിന് മുന്‍പ് ഇത്തരത്തില്‍ വേദന വന്നിട്ടില്ലെന്നും എങ്ങനെ അതിജീവിക്കണമെന്നറിയില്ലെന്നും സെറീന കൂട്ടിച്ചേര്‍ത്തു.
അതേസമയം സെറീനയുമായി മത്സരിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ എത്രയും വേഗം സുഖപ്പെടട്ടേയെന്നും ഷറപ്പോവ കൂട്ടിച്ചേര്‍ത്തു. സെറീന പിന്‍മാറിയതോടെ ഷറപ്പോവ ക്വാര്‍ട്ടറിലെത്തി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ ഷറപ്പോവ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ മുഗുരുസയുമായാണ് ഏറ്റുമുട്ടുന്നത്.
23 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള സെറീന മൂന്നുതവണയാണ് കളിമണ്‍കോര്‍ട്ടില്‍ കിരീടമുയര്‍ത്തിയത്.