ഫ്‌ളോറിഡ: ടൈഗര്‍ വുഡിന്റെ ഫോട്ടോ എടുത്ത് പ്രശ്‌നത്തില്‍ കുടുങ്ങിയിരിക്കുകയാണ് ടെന്നീസ് റാണി സെറീന വില്യംസ്. []
പി.ജി.എ ടൂറില്‍ വെള്ളിയാഴ്ച ഹോണ്ട ക്ലാസിക്കിന്റെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കുന്നതിനിടെ ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ടൈഗര്‍വില്യംസിന്റെ ഫോട്ടോ തന്റെ മൊബൈലില്‍ സെറീന പകര്‍ത്തിയിരുന്നു.
ഇതാണ് വിവാദമായിരിക്കുന്നത്. പി.ജി.എ റൂള്‍സ് പ്രകാരം മത്സരദിവസത്തില്‍ താരങ്ങളുടെ ഫോട്ടോ,വീഡിയോ എന്നിവ പകര്‍ത്താന്‍ കാണികളെ അനുവദിക്കുന്നില്ല.
എന്നാല്‍ പി.ജി.എയുടെ ഹോണ്ട ക്ലാസിക് ടൂറിനെത്തിയ ഈ മുപ്പത്തിയൊന്നുകാരി ഗോള്‍ഫര്‍ ടൈഗര്‍ വുഡിനെ കണ്ടതും സെക്യൂരിറ്റി ഉദ്യോഗസ്ഥരോടൊപ്പം നിന്ന്് തന്റെ മൊബൈലില്‍ ഫോട്ടോ എടുക്കുകയായിരുന്നു.
ടൂര്‍ണമെന്റ് ഉദ്യോഗസ്ഥര്‍ സെറീന ഫോട്ടോ എടുക്കുന്നത് തടയുന്ന വീഡിയോ സി.ബി.സി സ്‌പോര്‍ട്‌സ് പുറത്തുവിട്ടു. ഇതേ തുടര്‍ന്ന് സെറീന ഇങ്ങിനെ ട്വീറ്റ് ചെയ്തു
നിങ്ങള്‍ ഒരു പക്ഷെ ഗോള്‍ഫറുടെ ഫോട്ടോ എടുക്കാറില്ലായിരിക്കും.
എന്നാല്‍ എന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എപ്പോഴും ടെന്നീസ് താരങ്ങളുടെ ചിത്രം എടുക്കാറുണ്ട്. വില്യംസ് വുഡ് ഡ്രൈവ് ചെയ്യുന്ന ചിത്രം സെറീന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ചിത്രം അവര്‍ തന്നെ എടുത്തതാണോയെന്ന് വ്യക്തമല്ല.