[]ഇസ്താംബൂള്‍: ടോപ് സീഡ് അമേരക്കയുടെ സെറീന വില്യംസ് ഇസ്താബൂളില്‍ നടക്കുന്ന ഡബ്‌ള്യു ടി എ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈലനില്‍ ജെലീന ജോക്കാവിച്ചിനെയാണ് സെറീന തോല്‍പ്പിച്ചത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-4, 2-6, 6-4 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ഫൈനല്‍ പ്രവേശനം. ടുര്‍ണ്ണമെന്റില്‍ കിരീടം നേടാന്‍ കഴിഞ്ഞാല്‍ സെറീനയുടെ ഈ വര്‍ഷത്തെ പതിനൊന്നാമത്തെ കിരീട നേട്ടമാവുമത്.
ഡബ്‌ള്യു ടി എയില്‍ നാലാമത്തേയും. നേരത്തെ മൂന്ന് തവണ ഡബ്‌ള്യു ടി എ കിരീടം സെറീന സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ സെറ്റ് 6-4ന് സെറീന സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ച് വന്ന ക്വിറ്റോവ 2-6ന് സെററ് സ്വന്തമാക്കി തിരിച്ചടിച്ചു.
തുടര്‍ന്ന് നിര്‍ണ്ണാകമായ മൂന്നാം സെറ്റ്, 6-4ന് സ്വന്തമാക്കി സെറീന ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഫൈനലില്‍ ചൈനയുടെ ലി നാ ആണ് സെറീനയുടെ എതിരാളി. 2011ലെ ജേതാവ് പെട്രാ ക്വിറ്റോവയെയാണ് ലി നാ സെമിയില്‍ തോല്‍പ്പിച്ചത്.
ചൈനീസ താരം ആദ്യമായാണ ഡബ്യു ടി എ ചാംമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ഫൈനല്‍ പ്രവേശനം ഉറപ്പിച്ചതോടെ ലിനായുടെ റാങ്കിങിലും മുന്നേറ്റമുണ്ടായി. ലോകറാങ്കിങില്‍ മൂന്നാം സ്ഥാനത്തെത്തി ലി നാ. ഒരു ഏഷ്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത റാങ്കിംഗാണിത്.