സെറീന വില്യംസ്-നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ ഫൈനലിനിടെ കോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. അംപയറോട് തര്‍ക്കിച്ച സെറീന മത്സരത്തിലുടനീളം അസ്വസ്ഥയായിരുന്നു.
മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അംപയറോട് തര്‍ക്കിച്ച സെറീന, കോര്‍ട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്.
ALSO READ: ശാസ്ത്രിയുടെയും രഹാനെയുടെയും വാദങ്ങള്‍ കള്ളം; അശ്വിന് പരിക്കേറ്റിട്ടുണ്ടെന്ന് കോഹ്‌ലി
രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം.
പോയന്റ് വെട്ടിക്കുറച്ചതിന് അംപയറോട് തര്‍ക്കിച്ച സെറീന വിരല്‍ചൂണ്ടി നിങ്ങള്‍ കള്ളനാണെന്ന് വിളിച്ചുപറഞ്ഞു. അതേസമയം അംപയറുടെ നടപടിയെ കൂവലോടെയാണ് കാണികള്‍ വരവേറ്റത്.
ALSO READ: കേരളാ ബ്ലാസ്റ്റേഴ്‌സ് – ബാങ്കോക്ക് എഫ്.സി മത്സരം വിവാദത്തില്‍; കളിച്ചത് വ്യാജ ടീമിനോട്
മത്സരത്തിനു ശേഷം അംപയര്‍ക്ക് കൈ കൊടുക്കാനും സെറീന നിന്നില്ല.
അതേസമയം പുരസ്‌കാരദാനചടങ്ങില്‍ ഒസാക്കയെ അഭിനന്ദിക്കാനും സെറീന മറന്നില്ല. ഒസാക്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിതെന്നും കൂവലോടെയല്ല കാണികള്‍ ആഘോഷിക്കേണ്ടതെന്നും സെറീന പറഞ്ഞു.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം. സ്‌കോര്‍ 6-2,6-4.
ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ജപ്പാന്‍ താരമെന്ന റെക്കോഡും ഒസാക്ക സ്വന്തമാക്കി. 24-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക് ജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകുമായിരുന്നു.
WATCH THIS VIDEO: