| Tuesday, 1st October 2019, 11:04 pm

ജി.എസ്.ടി വരുമാനത്തില്‍ വന്‍ ഇടിവ്; 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞ വരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നതിനിടയില്‍ രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ വന്‍ ഇടിവ്. ജി.എസ്.ടി വരുമാനം 2.67 ശതമാനമായി കുറഞ്ഞ് 91,916 കോടിയായി. 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞ വരുമാനമാണ് രേഖപ്പെടുത്തിയത്.

ആകെ ജി.എസ്.ടിയില്‍ സി.ജി.എസ്.ടി 16,630 കോടിയും എസ്.ജി.എസ്.ടി 22,598 കോടിയും ഐ.ജി.എസ്.ടി 45,069 കോടിയുമാണ് പിരിച്ചെടുത്തത്. സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ഒരു ലക്ഷം കോടിക്ക് മുകളിലുള്ള ജി.എസ്.ടി പിരിവ് കേന്ദ്രസര്‍ക്കാറിന് ആവശ്യമായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കുകയും ചെയ്യണം. ജി.എസ്.ടിയിലെ കുറവ് ഇതിനേയും ബാധിച്ചേക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാണിജ്യവ്യവസായ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. വാഹന വിപണി വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

20 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം കച്ചവടമാണ് ഇപ്പോള്‍ മേഖലയില്‍ നടക്കുന്നത്. ഉത്സവ സീസണുകളിലെ വില്‍പ്പനയിലാണ് കമ്പനികള്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more