|

ഇന്ത്യ -പാക് വിഭജന സമയത്ത് വേര്‍പിരിഞ്ഞു; എഴുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി സഹോദരങ്ങള്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: 1947ലെ ഇന്ത്യ – പാക് വിഭജനത്തിലൂടെ വേര്‍പിരിഞ്ഞുപോയ സഹോദരങ്ങള്‍ 74 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. ഇരുവരുടെയും കൂടികാഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിദ്ദിഖ് ഹബീബ് എന്നീ സഹോദരങ്ങളായിരുന്നു വിഭജന സമയത്ത് വേര്‍പിരിഞ്ഞ് പോയത്.

കണ്ടുമുട്ടിയ ഉടന്‍ ഇരുവരും സന്തോഷം കൊണ്ട് പരസ്പരം കെട്ടി പുണര്‍ന്ന് കരഞ്ഞു.

വിഭജനത്തിന്റെ സമയത്ത് സിദ്ദിഖ് കൈകുഞ്ഞായിരുന്നു. ഈ കാലഘട്ടത്തില്‍ അവരുടെ കുടുംബം പിരിയുകയും പിന്നീട് ഹബീബ് ഇന്ത്യയില്‍ വളരുകയും ചെയ്തു.

ഇരുവരും ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പുര്‍ കോറിഡോറില്‍ വെച്ചാണ് കണ്ടുമുട്ടിയത്. കര്‍ത്താര്‍പുര്‍ കൊറിഡോറില്‍ വെച്ച് കണ്ടുമുട്ടാന്‍ അവസരം ഒരുക്കി തന്ന ഇരു സര്‍ക്കാരുകളോടും സിദ്ദിഖും ഹബീബും നന്ദിയറിയിച്ചു.

വിസയില്ലാതെ ഇന്ത്യ പാക്കിസ്ഥാന്‍ യാത്ര സഞ്ജമാക്കുന്ന കൊറിഡോര്‍ ആണ് കര്‍ത്തര്‍പുര്‍. ആയതിനാല്‍ തുടര്‍ന്നുള്ള കൂടികാഴ്ചകളും അവിടെ തന്നെയാകാം എന്ന് ഇരുവരും തീരുമാനിച്ചു.

2019 നവംബറിലാണ് 4.7കിലോമീറ്റര്‍ നീളമുള്ള കര്‍ത്തര്‍പുര്‍ കൊറിഡര്‍ തുറക്കുന്നത്. ലോക്ഡോണ്‍ കാലത്ത് അടച്ചുവെങ്കിലും 2021 നവംബറില്‍ വീണ്ടും തുറക്കപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: separated-during-partition-brothers-hug-burst-into-tears-on-meeting-after-74-years-at-kartarpur-corridor