ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രി സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാവും. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് സെന്തില്‍ ബാലാജി മന്ത്രിയാവും എന്ന കാര്യത്തില്‍ തീരുമാനമാവുന്നത്. നാളെ സത്യപ്രതിജ്ഞ നടക്കും.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലായിരുന്ന ബാലാജിക്ക് ഇന്നലെ(27.09.24) യാണ് ജാമ്യം ലഭിച്ചത്. മുന്‍ തമിഴ്‌നാട് ഗതാഗത മന്ത്രിയായിരുന്നു അദ്ദേഹം.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് അറസ്റ്റിലായ തമിഴനാട് മുന്‍ മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണയില്‍ കാലതാമസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാജിക്ക് കോടതി ജാമ്യം അനുവദിച്ചത്.
2023 ജൂണ്‍ 14നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അദ്ദേഹം സന്തില്‍ അറസ്റ്റിലാവുന്നത്.2011-2015 തമിഴ്നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്ടര്‍മാരുടെയും ജൂനിയര്‍ എഞ്ചിനിയര്‍മാരുടെയും ഡ്രൈവര്‍മാരുടെയും നിയമനത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുത്തത്.
നേരത്തെ മൂന്ന് തവണ നല്‍കിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. പിന്നാലെ ചെന്നൈ ഹൈക്കോടതിക്ക് നല്‍കിയ മെഡിക്കല്‍ ജാമ്യവും തള്ളിയിരുന്നു. പിന്നാലെ സുപ്രീം കോടതി ജാമ്യാപേകഷ പരിഗണിച്ചതോടെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
Content Highlight: senthil balaji to becomes minister again; swearing in tommorrow