ഓഹരി വിപണിയും കൂപ്പ് കുത്തി; ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്
Economic Crisis
ഓഹരി വിപണിയും കൂപ്പ് കുത്തി; ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 3:55 pm

എസ് ആന്റ് പി ,ബി.എസ്.ഇ സെന്‍സെക്‌സും എന്‍.എസ്.ഇ നിഫ്റ്റി 50 സൂചികകളും കുത്തനെ താഴ്ന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തിലേക്കെത്തി.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും യു.എസ്-ചൈന വ്യാപാരബന്ധം വഷളായതും വിപണിയെ ബാധിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും മോശം വില്‍പ്പനയുമായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം; ബജാജ്, ടി.വി.എസ്, അശോക് ലെയ്‌ലാന്‍ഡ് എന്നിവര്‍ക്ക് കനത്ത നഷ്ടം

സെന്‍സെക്‌സ് 800 ല്‍ കൂടുതല്‍ ഇടിഞ്ഞപ്പോള്‍ എന്‍.എസ്.ഇ സൂചികയിലും ഇടിവ് രേഖപ്പെടുത്തി.

രാജ്യം കടുത്ത് സാമ്പത്തിക പ്രതിസന്ധിയിലേക്കെന്നതിന്റെ വലിയ സൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയിലും ടെക്‌സറ്റയില്‍ മേഖലയിലും അടക്കം രാജ്യത്തെ വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണ്.