| Friday, 6th March 2020, 12:05 pm

കൊവിഡ്-19നും യെസ് ബാങ്ക് പ്രതിസന്ധിയും; ഓഹരി വിപണിയില്‍ ഇടിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ്-19 ലോകവ്യാപകമായി പടര്‍ന്നുപിടിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെക്‌സെക്‌സ് 1400 ഒാളം പോയിന്റായാണ് ഇടിഞ്ഞത്. 4.79 ലക്ഷം കോടിയുടെ നഷ്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് ഉണ്ടായിരിക്കുന്നത്.
യെസ്ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതുമൂലം ഷെയര്‍ 25 ശതമാനമായി കുറഞ്ഞു. അടുത്ത ഒരു മാസത്തേക്കാണ് യെസ്ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില എട്ട് ശതമാനത്തോളം കുറഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്കടക്കമുള്ള മറ്റു പ്രധാനപ്പെട്ട ബാങ്കുകളിലും ഓഹരി വില കുറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയിലെ ഓഹരിവിപണി ഇടിഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയില്‍ ഓഹരി പിപണി ഇടിഞ്ഞത്. ഡൗ ജോണ്‍സില്‍ 1000 പോയിന്റോളം ഡൗ ജോണ്‍ സൂചിക കുറഞ്ഞു. 3.78 ശതമാനത്തിന്റെ ഇടിവാണ് ഒറ്റ ദിവസം കൊണ്ട് ഡൗജോണ്‍സിലുണ്ടായിരിക്കുന്നത്. അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ ഇടിവ് ഇന്ത്യയടക്കുമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും കാര്യമായ ഇടിവിന് കാരണമായി.

ജപ്പാനിലും ചൈനയിലും അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഓഹരി ഇടിവുണ്ടായി. ഓഹരി വിപണി ഇടിഞ്ഞതിനു പിന്നാലെ സ്വര്‍ണവില ഗ്രാമിന് 4040 ആയി. പവന് 32320 രൂപയായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 ഏഷ്യയിലും പശ്ചിമേഷ്യയിലും യൂറോപ്പിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോകവ്യാപകമായി സാമ്പത്തിക രംഗത്തിന് ആഘാതമേല്‍ക്കുന്നത്. ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ നിക്ഷേപ ഭീമന്‍മാര്‍ കൊവിഡ്-19 നില്‍ വലയുന്നതിനു പുറമേ അമേരിക്കന്‍ സമ്പദ്‌മേഖലയ്ക്കും കൊവിഡില്‍ കുടുങ്ങുന്നത് ആഗോളതലത്തില്‍ പ്രത്യഘാതമുണ്ടാക്കുമെന്നാണ് ആശങ്ക.

We use cookies to give you the best possible experience. Learn more