| Wednesday, 1st April 2020, 6:37 pm

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസവും രക്ഷയില്ല; കനത്ത നഷ്ടത്തില്‍ ഓഹരി വിപണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഇന്നും വിപണി നേരിട്ടത് കടുത്ത നഷ്ടം. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 1,395 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 8,200 എന്ന നിലയേക്ക് താഴ്ന്നു.

ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ എന്നിവയാണ് സെന്‍സെക്‌സില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. 650 പോയിന്റോളം കുറവാണ് ഇവര്‍ നേരിട്ടത്.

സെന്‍സെക്‌സ് 1,203 പോയിന്റ് ഇടിഞ്ഞ് 28,265ലും നിഫ്റ്റി 344 പോയിന്റ് ഇടിഞ്ഞ് 8254 ലും എത്തി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപണി വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്ത് വലിയ രീതിയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് വിപണിയിലും പ്രതിഫലിച്ചത്. നിലവിലത്തെ അവസ്ഥ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അതേസമയം, ലോക ക്രൂഡ് ഓയില്‍ വിപണി നേരിട്ടുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ആവശ്യക്കാരില്ലാതായതോടെ വരും വര്‍ഷങ്ങളില്‍ പോലും പരിഹരിക്കാനാവാത്ത നഷ്ടത്തിലേക്കാണ് വിപണി എത്തിനില്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more