| Thursday, 22nd April 2021, 10:53 am

സെന്‍സെക്സില്‍ നഷ്ടം; നിഫ്റ്റി 14,200ന് താഴെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് കൊവിഡ് തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സെന്‍സെക്‌സില്‍ 466 പോയന്റിന്റെ നഷ്ടം. നിഫ്റ്റി 14,200ന് താഴെയെത്തി. കൊവിഡ് വ്യാപനഭീഷണി നിലനില്‍ക്കുന്നതാണ് സൂചികകളുടെ കരുത്ത് ചോര്‍ത്തിയത്.

47,239ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136 പോയിന്റ് താഴ്ന്ന് 14,159ലുമാണ്. ബി.എസ്.ഇയിലെ 427 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 430 ഓഹരികള്‍ നേട്ടത്തിലുമാണ് ഉള്ളത്. 94 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, ടൈറ്റാന്‍, റിലയന്‍സ്, ടി.സി.എസ്, എസ്.ബി.ഐ,മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര,
പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളള്‍ നഷ്ടത്തിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more