പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തി.
മുംബൈ: പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തി. സെന്‍സെക്‌സ് ഒരുഘട്ടത്തില്‍ 472 പോയന്റ് വരെ ഇടിഞ്ഞു. നിഫ്റ്റി 151 പോയന്റും ഇടിഞ്ഞു.
രൂപയുടെ മൂല്യത്തില്‍ 46 പൈസ കുറഞ്ഞ് ഡോളറിനെതിരായ വിനിമയത്തില്‍ 66.91 ആയി.
സൈനിക നീക്കം നടത്തിയതായി മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് വെളിപ്പെടുത്തിയതോടെയാണ് സൂചികകളില്‍ ഇടിവ് വന്നത്.
രാവിലെ 144 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്. 12 മണിയോടെ സൂചികകള്‍ താഴ്ന്നു തുടങ്ങി. ബിഎസ്ഇയില്‍ 441 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുണ്ടായിരുന്നത്. 2297 ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
ഐ.സി.ഐ.സി.ഐ ബാങ്ക്, ഭെല്‍, ഹിന്‍ഡാല്‍കോ, ഐ.ടി.സി, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, വേദാന്ത, ഭാരതി എയര്‍ടെല്‍, ഐഡിയ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്.സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലും ടി.സി.എസ് ഒ.എന്‍.ജി.സി എന്നിവ നേട്ടത്തിലുമായിരുന്നു.