ഓഹരി വിപണി നേട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 8:31 am
മുംബൈ: ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ സെന്‍സെക്‌സ് 59. 23 പോയിന്റ് നേട്ടവുമായി 17,451ലാണ്. നിഫ്റ്റി 16.05 പോയിന്റ് വര്‍ധിച്ച് 5,291.20 ലും എത്തി.
സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍ എന്നിവയുടെ വില ഉയര്‍ന്നു. അതേസമയം ടാറ്റാ പവര്‍, എന്‍.ടി.പി.സി എന്നിവ നഷ്ടത്തിലാണ്.
വാഹനം, റിയല്‍ എസ്റ്റേറ്റ്, മൂലധന സാമഗ്രി മേഖലകള്‍ നേട്ടത്തിലാണ്.