[] മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്‌സ് 200 പോയിന്റിലേറ ഉയര്‍ന്ന് 25,732.87ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 59.55 പോയന്റ് ഉയര്‍ന്ന് 7,694.25ലും എത്തി. സെന്‍സെക്‌സ് 102 പോയിന്റ് നേട്ടത്തിലാണ് വ്യാപരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് നേരത്തെയുള്ള റെക്കോഡായ 25731ന്റെ നിലവാരമാണ് ഇന്നു മറികടന്നത്. നിഫ്ടിയിലെ 50 ഷെയറുകള്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ മികച്ച മുന്നേറ്റം കാണിച്ചിരുന്നു. ഡീസല്‍, എല്‍.പി.ജി, പെട്രോള്‍ എന്നിവയുടെ വില ഉയര്‍ത്താനുള്ള നീക്കങ്ങളും നിക്ഷേപകരെ സ്വാധീനിച്ചു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വര്‍ധിച്ചതും ഓഹരി വിപണികളില്‍ നേട്ടത്തിന് കാരണമായി.
മാരുതി സുസുക്കി അടക്കമുള്ള പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയുടെ ഓഹരിമൂല്യം ഇന്നലെ ആറ് ശതമാനത്തോളം ഉയര്‍ന്നു.
ടാറ്റാ, വിപ്രോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി എന്നിവയാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിജെപി.സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും വിപണിക്ക് കരുത്ത് പകര്‍ന്നു.