ഓഹരി വിപണി നേട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2012, 11:33 am
മുംബൈ: രണ്ടു ദിവസത്തെ തളര്‍ച്ചയ്ക്കു ശേഷം ഓഹരി വിപണിയില്‍ ഇന്ന് ആവേശത്തോടെയുള്ള തുടക്കം. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 271.48 പോയിന്റ് ഉയര്‍ന്ന് 16,911.30ല്‍ എത്തി. []
ഏഷ്യന്‍ വിപണികളിലെ ഉണര്‍വിന്റെയും യൂറോപ്പില്‍ നിന്നുള്ള ശുഭ വാര്‍ത്തകളുടെയും ചുവടുപിടിച്ചാണ് വിപണി നേട്ടത്തിലേക്കു നീങ്ങിയത്. ബാങ്കിങ്, മെറ്റല്‍, ഓട്ടോ സെക്ടറുകളിലാണ് കൂടുതല്‍ വാങ്ങല്‍ താല്‍പര്യമുണ്ടായത്. നിഫ്റ്റി 86.25 പോയിന്റ് ഉയര്‍ന്ന് 5100ല്‍ എത്തി.
യൂറോസോണിനെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുമെന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രഖ്യാപനം വിപണിക്കു പ്രതീക്ഷ നല്‍കി. ജപ്പാന്‍ സൂചികയായ നിക്കി 1.4ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ്‌സെങ് 1.44 ശതമാനവും നേട്ടം കാണിച്ചതും ഇന്ത്യന്‍ വിപണിക്കു കരുത്തു പകര്‍ന്നു.