ഓഹരി വിപണി നഷ്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2012, 12:36 pm
മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ സെന്‍സെക്‌സ് 119 പോയിന്റിന്റെ നഷ്ടവുമായി 16, 799.08 എന്ന നിലയിലാണ്. നിഫ്റ്റി 35 പോയിന്റ് താഴ്ന്ന് 5,093.20 ലും എത്തി.[]
ഇന്ത്യന്‍ വിപണിയില്‍ ലോഹം, ഗൃഹോപകരണം, റിയല്‍ എസ്റ്റേറ്റ് വാഹനം എന്നീമേഖലകള്‍ക്ക് കാര്യമായ നഷ്ടമുണ്ടായിട്ടുണ്ട്. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും താഴോട്ട് പോകുന്നത്.
സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ജിന്‍ഡാല്‍ സ്റ്റീലിന്റെ വില മൂന്ന് ശതമാനത്തിലേറെയും വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നിവയുടേത് രണ്ട് ശതമാനത്തിലേറെയും താഴ്ന്നു. ഭാരതിഎയര്‍ടെല്‍, മാരുതി എന്നിവ നഷ്ടത്തിലാണ്. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്ക് നഷ്ടത്തില്‍ വീഴാതെ പിടിച്ചുനില്‍ക്കുന്നുണ്ട്.