മുംബൈ: ആഭ്യന്തര ഓഹരിവിപണി സര്‍വകാല ഉയരത്തിലെത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സാമ്പത്തികമേഖലയ്ക്ക് മൊത്തത്തില്‍ ഉണര്‍വ്വ് പകര്‍ന്നുകൊണ്ട് ഓഹരിവിപണി സര്‍വ്വകാല ഉയരത്തിലെത്തിയത്.
21,293.88 പോയിന്റിലാണ് ഇന്ന് സെന്‍സെക്‌സ് ഉയര്‍ന്നത്. 2008 ജനുവരി 10 ന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് പഴംങ്കഥയായത്. അന്നത്തെ 21,206.77 പോയിന്റായിരുന്നു സെന്‍സെക്‌സ് ഇന്ന് []മറികടന്നത്.
വിദേശ നിക്ഷേപകരുടെ ശക്തമായ സാന്നിധ്യമാണ് വിപണിക്ക് തുണയായത്. മൂന്ന് ദിവസം മുന്‍പ് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വ്യാപാര നിലയിലേക്ക് കൂപ്പ് കുത്തിയിരുന്നു ഓഹരി വിപണി.
അവിടെ നിന്നാണ് 22 ശതമാനമാണ് നേട്ടമുണ്ടാക്കി പുതിയ ഉയരത്തിലെത്തിയിരിക്കുന്നത്. ഓഹരി വിപണിയിലെ കുതിപ്പ് സാമ്പത്തിക മേഖലയ്ക്ക് ശുഭകരമകുമെന്നാണ് കരുതുന്നത്.
ഹീറോ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, എസ്.ബി.ഐ, ബെല്‍, ടാറ്റാ മോട്ടോര്‍സ്, ജിന്‍ഡാള്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റിയും ഉയര്‍ച്ച രേഖപ്പെടുത്തി. മൂന്ന് വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന നിലയായ 6,332.60 പോയിന്റിലേക്കാണ് നിഫ്റ്റി ഉയര്‍ന്നത്. 6357.10 പോയിന്റാണ് നിഫ്റ്റിയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും മികച്ച നില.