മുംബൈ: ഇന്ത്യയില്‍ രണ്ട് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി. നിഫ്റ്റി 11,150 ലെവലിനും താഴ്ന്ന് റെഡ് മാര്‍ക്കിലേക്ക് നീങ്ങി. ദല്‍ഹിയിലും തെലുങ്കാനയിലുമാണ് പുതുതായി ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയി
ച്ചത്.
സെന്‍സെക്‌സ് 153.27 പോയിന്റ് താഴ്ന്നു. മികച്ച പ്രതീക്ഷയോടെയായിരുന്നു ദിവസത്തിന്റെ തുടക്കമെങ്കിലും പിന്നീട് നിലംപതിക്കുകയായിരുന്നു.
കൊറോണ വൈറസ് ആഗോളതലത്തില്‍ നിക്ഷേപകരെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ വിപണിയിലും കഴിഞ്ഞ ദിവസം ഇടിവ് നേരിട്ടിരുന്നു. ലണ്ടന്‍, പാരിസ്, ഇറ്റലി വിപണികളില്‍ 2.1 ശതമാനം തകര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ആദ്യ മാസങ്ങളില്‍ത്തന്നെ വൈറസ് ബാധയെത്തുടര്‍ന്ന് ചൈന ഫാക്ടറികള്‍ അടച്ചുപൂട്ടി. ഇതോടെ ആഗോള തലത്തില്‍ പ്രതിസന്ധി പ്രകടമായിരിക്കുകയാണ്.