സെന്‍സേഷണലിസവും മനുഷ്യത്വവും എതിര്‍ദിശയിലാണ്
Daily News
സെന്‍സേഷണലിസവും മനുഷ്യത്വവും എതിര്‍ദിശയിലാണ്
മുഹമ്മദ് സുഹൈല്‍
Friday, 10th July 2015, 4:43 pm

സരോവരം പാര്‍ക്കില്‍ ചെന്നിരുന്നൊന്ന് കെട്ടിപ്പിടിച്ചുപോയാല്‍, അപ്പോ ഫോട്ടോ എടുത്ത് ചൂടോടെ ന്യൂസ് ഡെസ്‌കില്‍ കയറ്റി “പ്രേമം” കണ്ടതിന്റെ “തരിപ്പെന്നും” “പ്രണയസരോവരം” എന്നൊക്കെ കാച്ചാനും 18 വയസിനു താഴെയുള്ള ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് യാത്രചെയ്താല്‍ “പ്രായപൂര്‍ത്തിയാവാത്ത കമിതാക്കള്‍” ഒരു സീറ്റില്‍ യാത്രചെയ്യുന്നുവെന്നാക്കി തലക്കെട്ടു കൊടുക്കാനും നമ്മള്‍ മത്സരിക്കുകയാണ്. അങ്ങനെ പത്രമുതലാളിക്ക് എന്നെന്നും വിറ്റഴിക്കാനുള്ള കോപ്പുകൂട്ടുന്ന തിരക്കിലാണല്ലോ നമ്മള്‍. അപ്പോള്‍ മറന്നുപോകുന്നതാണ് മനുഷ്യന് രോഗം വരുമെന്നും രോഗം വന്നാല്‍ അവന്‍ മനസംഘര്‍ഷത്തിലെത്തുമെന്നും ആ അവസരത്തില്‍ അവനോട് ചില മാന്യതകളും മര്യാദകളും പാലിക്കാന്‍ ഒരു മനുഷ്യനെന്ന നിലയില്‍, സഹജീവിയെന്ന നിലയില്‍ നമ്മള്‍ പത്രക്കാര്‍ക്കും ബാധ്യതയുണ്ടെന്നുമൊക്കെ. ചുരുക്കിപ്പറഞ്ഞാല്‍ സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനവും മനുഷ്യത്വവും വിപരീതാനുപാതത്തിലാണെന്നു പറയാം.


alphonse-puthran-issue-2

suhail


| ഒപ്പീനിയന്‍ |  മുഹമ്മദ് സുഹൈല്‍, ഡൂള്‍ന്യൂസ് മാനേജിങ് എഡിറ്റര്‍ |


അല്‍ഫോണ്‍സ്: പിന്നെ.. ഞാനിത് …. ഇത്രേം…… എനിക്കിപ്പോ… ഒരുപാട് Health problem ഉള്ളത് കൊണ്ടാണ് ഞാന്‍ മീഡിയയില്‍ വരാതിരുന്നത്‌. എന്നെയിപ്പോള്‍ കാണാന്‍ എങ്ങനെയുണ്ട്? ഭയങ്കര മോശമല്ലേ? എല്ലുകോലം പോലെയല്ലേ ഇരിക്കുന്നത്? എനിക്കീ പറഞ്ഞ പോലെ വയറിനൊരുപാട് problem ഉണ്ട്. (വയറിന്റെ ഭാഗം തടവി കാണിക്കുന്നു.)

പത്രക്കാര്‍: നിങ്ങളെ കാണാന്‍ എങ്ങനെയുണ്ട് എന്നതല്ല നമ്മടെ ചോദ്യം
അല്‍ഫോണ്‍സ്: അതല്ല …. ഞാന്‍ …… എനിക്ക് …

പത്രക്കാര്‍: അല്ല..നിങ്ങളെ കാണാന്‍ എങ്ങനെയുണ്ടെന്നതല്ല നമ്മുടെ ചോദ്യം….
അല്‍ഫോണ്‍സ്: കാണാന്‍ ഭംഗിയുള്ളത് കൊണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. ഞാന്‍… എനിക്ക് സൗകര്യമുള്ളപ്പോളേ എനിക്ക് മീഡിയയുടെ മുമ്പില്‍ വരാന്‍ പറ്റുകയുള്ളൂ!, ok ?.

പത്രക്കാര്‍: ആയിക്കോട്ടെ, നമ്മള്‍ പറഞ്ഞതതല്ല.
അല്‍ഫോണ്‍സ്: പിന്നെ?

പത്രക്കാര്‍: നിങ്ങള്‍ കാണാന്‍ എങ്ങനെയുണ്ടെന്നതല്ല നമ്മുടെ ചോദ്യം.
അല്‍ഫോണ്‍സ്: എനിക്ക് കാണാന്‍ സൗകര്യമുള്ളപ്പോള്‍ എന്നാണ് പറഞ്ഞത്. എന്താണ് കേള്‍ക്കുന്നതിന് മുമ്പ് ഓരോന്ന് പറയുന്നത്?

പത്രക്കാര്‍: നിങ്ങളെന്തിനാ അതിന് ചൂടാവുന്നത്?
അല്‍ഫോണ്‍സ്: എനിക്കസുഖമുണ്ട്. അതുകൊണ്ടാണ്.

പത്രക്കാര്‍: ആയിക്കോട്ടെ, നമ്മള്‍ പറഞ്ഞില്ലല്ലോ? അതിന്റെ ആവശ്യമില്ലല്ലോ?


(വീഡിയോയില്‍ 3:04 തൊട്ടുള്ള ഭാഗം)


ഇത് ഇന്നലെ അല്‍ഫോണ്‍സ് പുത്രനെന്ന യുവസംവിധായകനെ നമ്മള്‍ “മാന്യരായ” മാധ്യമപ്രവര്‍ത്തകര്‍ ചോദ്യശരങ്ങള്‍കൊണ്ട് മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ച സംഭാഷണ ശകലങ്ങളാണ്. ഒരു മനുഷ്യന്‍ വളരെ സത്യസന്ധമായി സ്വതസിദ്ധമായ ശൈലിയില്‍ പറയുന്നു “നോക്കൂ, എന്റെ കോലം കണ്ടില്ലേ… എല്ലുകോലം പോലെയായില്ലേ..” അപ്പോഴും നീട്ടിപ്പിടിച്ച നമ്മുടെ കാമറക്കും മൈക്കിനും വേണ്ടത് ആ മനുഷ്യന്റെ വായില്‍ നിന്നും തെറിച്ചുവീഴുന്ന വാര്‍ത്തയായിരുന്നു..

വാസ്തവത്തില്‍ ഒന്നിരുന്നു ഈ സംഭാഷണങ്ങള്‍ വായിച്ചുനോക്കൂ. പലയാവര്‍ത്തി. വിവിധ കോണുകളിലൂടെ… അല്‍ഫോണ്‍സിന്റെ ഭാഗത്തു നിന്നുകൂടി ഒന്ന് വായിച്ചു നോക്കണം.. നമ്മളോട് നമുക്ക് തന്നെ അശ്ലീലം ചുവയ്ക്കുന്നില്ല?നമ്മളുടെ നേര്‍ക്കാണ് ഇത്തരത്തില്‍ മാധ്യമമൈക്കുകളും കാമറകളും കുരച്ചുകൊണ്ടടുത്തിരുന്നെങ്കിലോ? “പകച്ചുപോകുമായിരുന്നു നമ്മുടെ ജീവിതം…”

ഇതെന്താണ് നമ്മുക്ക് പറ്റിയത്? അടുത്ത കാലത്ത് കരിപ്പൂര്‍ വാമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് കാരില്‍ നിന്നും മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ്  സംസാരിക്കാന്‍ പോലുമാവാതെ കിടക്കുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു രംഗമുണ്ട്. മരിക്കാന്‍ പോകുമ്പോഴും “ലൈവ് ടെലികാസ്റ്റ്” എന്ന പഴയ മിമിക്‌സ് പരേഡ് സ്‌കിറ്റുകളെ  ഓര്‍മിപ്പിക്കുന്ന രംഗമായിരുന്നു അത്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചാല്‍ മാത്രം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നിടത്തുപോലും തങ്ങളുടെ വാര്‍ത്താ ചാനലിന്‌  സെന്‍സേഷന്‍ മസാലകളെത്തിക്കാന്‍ കാട്ടുന്ന ഈ വെമ്പലുകള്‍ എന്തേ പേരാമ്പ്രയിലെ സ്‌കൂളില്‍ ഒരു വിഭാഗം ദളിത് വിദ്യാര്‍ത്ഥികള്‍ ജാതീയ വിവേചനം നേരിട്ടപ്പോള്‍ കണ്ടില്ല? എന്തേ ഇരിക്കല്‍ സമരവും നില്‍പ്പ് സമരവും നടന്നപ്പോള്‍ ഒരു ക്യാമറയും തൂക്കി അവിടെ എത്തിനോക്കിയില്ല? എന്തേ മുത്തങ്ങയില്‍ ആദിവാസികള്‍ സമരം ചെയ്തപ്പോള്‍ അതിനെ കരിതേച്ച് കാണിക്കാന്‍മാത്രം നമ്മുടെ പേനകള്‍ ചലിച്ചു…


തീര്‍ച്ചയായും വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാനുള്ള മെസഞ്ചറുടെ ജോലി തന്നെയാണ് നമ്മള്‍ നടത്തുന്നത് എന്നതില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള ഒരു ദൗത്യം നമുക്കുണ്ട്. അത്തരത്തിലുള്ള ഒരു ഉത്തരവാദിത്വവും നമുക്കുണ്ട്. ഈ ഉത്തരവാദിത്വത്തെ കവച്ചു നില്‍ക്കുന്ന ഒരു അധികാരം ജനാധിപത്യത്തിന്റെ നാലാം തൂണുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെന്ന നിലയില്‍ നമുക്കെന്താണുള്ളത്.


journalism

ഈ ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ… എന്തുകൊണ്ടാണ് നമുക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയുന്നത്? നമ്മളനുഭവിക്കുന്ന പ്രിവിലജ് എന്താണ്? സാധാരണക്കാരെ (ഇനി കുറ്റവാളികള്‍ തന്നെയെന്നിരിക്കട്ടെ) ഇത്തരത്തില്‍ ക്രൂരമായി തേജോവധം ചെയ്തുകൊണ്ട് ചോദ്യം ചെയ്യാന്‍ എന്തധികാരമാണ് നമുക്കുള്ളത്? ഇന്ത്യയിലെ ഒരു സാധാരണ പൗരനില്‍ നിന്നും വ്യത്യസ്തമായി എന്ത് അവകാശമാണ് പത്രപ്രവര്‍ത്തകരെന്ന നിലയില്‍ നമ്മളര്‍ഹിക്കുന്നത്?

ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം. തീര്‍ച്ചയായും വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാനുള്ള മെസഞ്ചറുടെ ജോലി തന്നെയാണ് നമ്മള്‍ നടത്തുന്നത് എന്നതില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള ഒരു ദൗത്യം നമുക്കുണ്ട്. അത്തരത്തിലുള്ള ഒരു ഉത്തരവാദിത്വവും നമുക്കുണ്ട്. ഈ ഉത്തരവാദിത്വത്തെ കവച്ചു നില്‍ക്കുന്ന ഒരു അധികാരം ജനാധിപത്യത്തിന്റെ നാലാം തൂണുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെന്ന നിലയില്‍ നമുക്കുണ്ടോ.

അൽഫോണ്‍സ്‌ പുത്രന് കേരളത്തിലെ പത്രക്കാരുടെ തുറന്ന കത്ത്:അൽഫോണ്‍സ്‌ ,അതെ , അത് തന്നെയാണ് കാര്യം ,നിങ്ങൾ ചോദിച്ചില്ലേ , മൊഴ…

Posted by Shahina Nafeesa on Friday, 10 July 2015

ഇതിനുത്തരം വേണമെന്നുണ്ടെങ്കില്‍ പഴയ ക്രൈംത്രില്ലര്‍ സിനിമകള്‍ ഒന്നുകൂടി കാണുന്നത് ഉചിതമായിരിക്കും. വലിയ മുതലാളിമാര്‍ക്കൊപ്പം നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ/സാധാരണക്കാരെയൊക്കെ തന്റെ പേനകൊണ്ട് എഴുതി “കൊല്ലുന്ന” പത്രപ്രവര്‍ത്തകരുടെ പ്രതിനായക വേഷങ്ങള്‍ അതില്‍ ധാരാളം നമുക്ക് ലഭിച്ചേക്കും. വ്യക്തിഹത്യയും പ്രതികാര മനോഭാവവും വെച്ചുകൊണ്ട് എന്തും ചെയ്യുന്ന മനോഭാവം അത് പൊതുജനങ്ങളിലുണ്ടാക്കിയിട്ടുള്ള ഭീതി, ഇതൊക്കെ തന്നെയല്ലെ കാലങ്ങളായുള്ള നമ്മുടെ കൈമുതലുകള്‍!!

തങ്ങളുടെ പേനത്തുമ്പില്‍ പൊന്നും പൂവും വിരിയുന്ന പോലെ തന്നെ കൊല്ലാനുള്ള കത്തിയും കൊലപാതകം തന്നെയും വിരിയുമെന്ന് തെളിയിച്ചിട്ടുള്ളവരാണല്ലോ നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍. സരോവരം പാര്‍ക്കില്‍ ചെന്നിരുന്നൊന്ന് കെട്ടിപ്പിടിച്ചുപോയാല്‍ അപ്പോ ഫോട്ടോ എടുത്ത് ചൂടോടെ ന്യൂസ് ഡെസ്‌കില്‍ കയറ്റി “പ്രേമം” കണ്ടതിന്റെ “തരിപ്പെന്നും” “പ്രണയസരോവരം” എന്നൊക്കെ കാച്ചാനും 18 വയസിനു താഴെയുള്ള ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് യാത്രചെയ്താല്‍ “പ്രായപൂര്‍ത്തിയാവാത്ത കമിതാക്കള്‍” ഒരു സീറ്റില്‍ യാത്ര ചെയ്യുന്നുവെന്നാക്കി തലക്കെട്ടു കൊടുക്കാനും നമ്മള്‍ മത്സരിക്കുകയാണ്. അങ്ങനെ പത്രമുതലാളിക്ക് എന്നെന്നും വിറ്റഴിക്കാനുള്ള കോപ്പുകൂട്ടുന്ന തിക്കിലാണല്ലോ നമ്മള്‍. അപ്പോള്‍ മറന്നുപോകുന്നതാണ് മനുഷ്യന് രോഗം വരുമെന്നും രോഗം വന്നാല്‍ അവന്‍ മനസംഘര്‍ഷത്തിലെത്തുമെന്നും ആ അവസരത്തില്‍ അവനോട് ചില മാന്യതകളും മര്യാദകളും പാലിക്കാന്‍ ഒരു മനുഷ്യനെന്ന നിലയില്‍, സഹജീവിയെന്ന നിലയില്‍ നമ്മള്‍ പത്രക്കാര്‍ക്കും ബാധ്യതയുണ്ടെന്നുമൊക്കെ. ചുരുക്കിപ്പറഞ്ഞാല്‍ സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനവും മനുഷ്യത്വവും വിപരീതാനുപാതത്തിലാണെന്നു പറയാം.


വാസ്തവത്തില്‍ നമ്മള്‍ അസംഘടിതരാണെന്ന്. നമുക്ക് ഒരു മാസത്തെ ശമ്പളം ലഭിച്ചില്ലെങ്കില്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട തികച്ചും അസംഘടിതരാണെന്ന്. നമ്മളില്‍ ആരെയെങ്കിലും പിരിച്ചുവിട്ടല്‍ അടുത്ത ഊഴവും കാത്ത് നില്‍ക്കുകയേ നമുക്ക് നിവര്‍ത്തിയുള്ളുവെന്ന്. അതല്ലേ അടുത്തകാലത്തായി കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. എന്തിന് ഇമെയില്‍ പോലും ചെയ്ക്ക് ചെയ്യുന്ന പ്രമുഖമായ “അവകാശ ആഹ്വാന” പത്രങ്ങളിലാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും അധികാരമില്ലാത്ത നമ്മള്‍ സാധാരണക്കാരുടെ നേര്‍ക്ക് ഇങ്ങനെ കുന്തിച്ചു ചാടുമ്പോള്‍ നമ്മള്‍ ഓര്‍ക്കണം തീര്‍ച്ചയായും ഒന്നു വീണാല്‍ നമുക്ക് ചെന്ന് ആശ്രയിക്കാന്‍ ഈ സാധാരണക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന്.


 

saritha-s-nairനമ്മള്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടല്ലോ സരിത എസ്. നായര്‍ എന്ന സ്ത്രീയെ തറപറ്റിക്കാന്‍. എന്നിട്ട് കഴിഞ്ഞോ? അവര്‍ക്കെതിരിയുള്ളത് ലൈംഗികാപവാദ കേസല്ല. അവര്‍ ലൈംഗിക പീഡനം നടത്തിയെന്ന് പരാതിയുമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സാമ്പത്തിക ക്രമക്കേട് കാട്ടി എന്ന ഒരു കുറ്റകൃത്യത്തില്‍ ഒരു സ്ത്രീ പെട്ടുപോയാല്‍ പിന്നെ മൊത്തം അവളുടെ “അടിവസ്ത്രമഴിക്കുന്ന” വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ വലിയ മെനക്കേടൊന്നും വേണ്ട. പശുവെന്തെന്ന് ചോദിച്ചാല്‍, തെങ്ങെന്തെന്ന് ഉത്തരമെഴുതുന്ന സര്‍ക്കസ് അറിഞ്ഞാല്‍ മതി. അത്തരം സര്‍ക്കസിനെയാണ് ഇപ്പോള്‍ പത്രപ്രവര്‍ത്തനം എന്ന് വിളിക്കുന്നതെന്നത് ഒരു രഹസ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു.

മൂന്നാം ചുംബനസമരം തിരുവനന്തപുരം കൈരളി തീയേറ്ററിനു മുമ്പില്‍ നടക്കുമ്പോള്‍ “ഞങ്ങള്‍ക്ക് ചുംബനചിത്രം ലഭിച്ചില്ല, നിങ്ങള്‍ ഞങ്ങള്‍ക്കായി ഒന്നുകൂടി ചുംബിക്കാമോ എന്ന് ചോദിച്ച പത്രപ്രവര്‍ത്തകര്‍ക്കു നേരെ” അന്നവിടെ ചുംബനസമരത്തില്‍ സജീവമായി പങ്കെടുത്ത ഒരു പ്രവര്‍ത്തകയ്ക്ക് “നിങ്ങളുടെ ക്യാമറ കണ്ണുകള്‍ ആണ്‍ അവയവം പോലെ”യാണെന്ന് പറയേണ്ടിവന്നത് ഈ അവസരത്തില്‍ ഓര്‍ത്തുപോകുകയാണ്. എത്രമാത്രം സെന്‍സേഷണല്‍ രോഗം ബാധിച്ചവരാണ് നമ്മളെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

സമൂഹത്തിലെ അധികാരഘടനയുടെ എല്ലാ സൗകര്യങ്ങളും പറ്റി സവര്‍ണയുക്തികളെയും പൊതുബോധത്തെയും തൃപ്തിപ്പെടുത്തി പേനയുന്തുന്ന സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ അറിയേണ്ട ഒരുകാര്യമുണ്ട്. വാസ്തവത്തില്‍ നമ്മള്‍ അസംഘടിതരാണെന്ന്. നമുക്ക് ഒരു മാസത്തെ ശമ്പളം ലഭിച്ചില്ലെങ്കില്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട തികച്ചും അസംഘടിതരാണെന്ന്. നമ്മളില്‍ ആരെയെങ്കിലും പിരിച്ച് വിട്ടാല്‍ അടുത്ത ഊഴവും കാത്ത് നില്‍ക്കുകയേ നമുക്ക് നിവൃ
ത്തിയുള്ളുവെന്ന്. അതല്ലേ അടുത്തകാലത്തായി കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. എന്തിന് ഇമെയില്‍ പോലും ചെക്ക് ചെയ്യുന്ന പ്രമുഖമായ “അവകാശ ആഹ്വാന” പത്രങ്ങളിലാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും അധികാരമില്ലാത്ത നമ്മള്‍ സാധാരണക്കാരുടെ നേര്‍ക്ക് ഇങ്ങനെ കുന്തിച്ചു ചാടുമ്പോള്‍ നമ്മള്‍ ഓര്‍ക്കണം തീര്‍ച്ചയായും ഒന്നു വീണാല്‍ നമുക്ക് ചെന്ന് ആശ്രയിക്കാന്‍ ഈ സാധാരണക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന്.


“അല്‍ഫോണ്‍സ് പുത്രനാണ് സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തതെന്ന് ആരോപണമുണ്ടല്ലോ” എന്നൊരാള്‍ ചോദിക്കുന്നുണ്ട്. ചിലര്‍ക്ക് ഇതൊരു സ്ഥിരം ഏര്‍പ്പാടാണ്. റിപ്പോര്‍ട്ടര്‍ക്ക് പറയാനുള്ള തോന്ന്യാസങ്ങളൊക്കെ വിളിച്ചു പറഞ്ഞിട്ട് വാക്യത്തിന്റെ അവസാനം “എന്ന് ആരോപണമുണ്ട്” എന്നു ചേര്‍ക്കുക. ആരോപണം ആര്‍ക്കാണ് ഉള്ളത്? ഉള്ളവര്‍ ക്യാമറയ്ക്കു മുന്നില്‍ പറയട്ടെ. അല്ലെങ്കില്‍ പോലീസിനോട് പറയട്ടെ. ആരോപണത്തിനു ഒരു നാഥന്‍ വേണ്ടേ? നാളെയൊരിക്കല്‍ ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ പുത്രനു മാനനഷ്ടക്കേസ് കൊടുക്കാനൊരു പ്രതി വേണ്ടേ? പറയുന്നതിനു അക്കൗണ്ടബിലിറ്റി വേണ്ടേ? അതല്ലാതെ നാഥനില്ലാത്ത ആരോപണങ്ങള്‍ എയറില്‍ വിട്ട് കളിയ്ക്കാന്‍ ആരാണ് സുഹൃത്തുക്കളേ നിങ്ങള്‍ക്കധികാരം നല്‍കിയത്?”


cameras

ഇത്രയും അസംഘടിതരാണ് നമ്മളെന്ന് നാട്ടുകാരറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു സുപ്രധാന ഭാഗമുണ്ട് എന്ന് നമുക്ക് ഓര്‍ത്തെടുക്കാം. അതായത് പത്രധാര്‍മികത, അഥവാ എത്തിക്‌സ്. ഇത് മൊത്തം മറന്ന് മറ്റുള്ളവന്റെ കണ്ണീരിനിടയിലും, മക്കള്‍ക്ക് ആഹാരം നല്‍കാന്‍ പാങ്ങില്ലാതെ രാത്രികളെ പകലാക്കുന്ന ലൈംഗികത്തൊ
ഴിലാളികളുടെ വീടകങ്ങളിലേയ്ക്കും ഐക്യദാര്‍ഢ്യസമരങ്ങളിലെ “ചുംബന രംഗങ്ങള്‍” പകര്‍ത്താനും രണ്ട് വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് ചെന്ന് അവിടെ എന്ത് ഇക്കിളിയാണ് നടക്കുന്നതെന്ന് ചികഞ്ഞും അവസാനം അല്‍ഫോണ്‍സ് പുത്രന്റെ രോഗാവസ്ഥപോലും മാനിക്കാതെ “ഏതോ ആരോപണ”ത്തിന്റെ പേരില്‍ അയാളെ ആക്രമിക്കാനും പോകുന്ന മാധ്യമപ്രവര്‍ത്തനത്തെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്? എന്തായാലും അത് മാധ്യമപ്രവര്‍ത്തനമല്ല, മറ്റെന്തോ ആണെന്ന് പറയാതെ വയ്യ.

ഒപ്പം പ്രിയ സുഹൃത്ത് ഹരീഷിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ നിന്നുള്ള ഒരു ഭാഗം കൂടി കൂട്ടിച്ചേര്‍ക്കട്ടെ.

“അല്‍ഫോണ്‍സ് പുത്രനാണ് സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തതെന്ന് ആരോപണമുണ്ടല്ലോ” എന്നൊരാള്‍ ചോദിക്കുന്നുണ്ട്. ചിലര്‍ക്ക് ഇതൊരു സ്ഥിരം ഏര്‍പ്പാടാണ്. റിപ്പോര്‍ട്ടര്‍ക്ക് പറയാനുള്ള തോന്ന്യവാസങ്ങളൊക്കെ വിളിച്ചു പറഞ്ഞിട്ട് വാക്യത്തിന്റെ അവസാനം “എന്ന് ആരോപണമുണ്ട്” എന്നു ചേര്‍ക്കുക. ആരോപണം ആര്‍ക്കാണ് ഉള്ളത്? ഉള്ളവര്‍ ക്യാമറയ്ക്കു മുന്നില്‍ പറയട്ടെ. അല്ലെങ്കില്‍ പോലീസിനോട് പറയട്ടെ. ആരോപണത്തിനു ഒരു നാഥന്‍ വേണ്ടേ? നാളെയൊരിക്കല്‍ ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ പുത്രനു മാനനഷ്ടക്കേസ് കൊടുക്കാനൊരു പ്രതി വേണ്ടേ? പറയുന്നതിനു അക്കൗണ്ടബിലിറ്റി വേണ്ടേ? അതല്ലാതെ നാഥനില്ലാത്ത ആരോപണങ്ങള്‍ എയറില്‍ വിട്ട് കളിയ്ക്കാന്‍ ആരാണ് സുഹൃത്തുക്കളേ നിങ്ങള്‍ക്കധികാരം നല്‍കിയത്?”

മുഹമ്മദ് സുഹൈല്‍
ഡൂള്‍ന്യൂസ് സ്ഥാപകരിലൊരാള്‍, 2009 മുതല്‍ ഡൂള്‍ന്യൂസ് മനേജിംഗ് എഡിറ്റര്‍