പുറത്തുനിന്നുള്ള ഒരാളെന്ന നിലയിൽ അർജുൻ റെഡ്‌ഡി ടോക്സിക്കായി തോന്നുമെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സെന്ന ഹെഗ്ഡേ. സിനിമയിൽ കാണിച്ചിരിക്കുന്നത് ഒരു ഫിക്ഷണൽ റിലേഷൻഷിപ്പ് ആണെന്നും യഥാർത്ഥ ജീവിതത്തിലേക്ക് വരുമ്പോൾ മാത്രമാണ് അവർ എന്ത് തരത്തിലുള്ള സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അർജുൻ റെഡ്‌ഡി ശരിക്കും ആളുകൾക്കിടയിൾ വർക്കായി. ആളുകൾ വളരെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് കടന്ന് പോകുന്നത്, ജീവിതത്തിലായാലും, റിലേഷന്ഷിപ്പിലായാലും. പുറത്തുനിന്നുള്ള ഒരാളെന്ന നിലയിൽ അർജുൻ റെഡ്‌ഡിയിലെ പ്രണയം ടോക്സിക്കായി തോന്നി.
ആളുകൾ എന്ത് സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്കറിയില്ല. ഒരു ഔട്ട്‍സൈഡർ എന്ന നിലയിൽ നമുക്ക് അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കാണാൻ സാധിച്ചത്. അപ്പോൾ അത് ടോക്സിക്കായി തോന്നും.
ആ സിനിമയിലെ പ്രധാന കഥാപാത്രത്തിന് പറയത്തക്ക നല്ല ഗുണങ്ങൾ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. അതൊരു ഫിക്ഷണൽ റിലേഷൻഷിപ്പാണ്. അത് ചിലപ്പോൾ ഒരു യഥാർത്ഥ റിലേഷൻഷിപ്പായാൽ മാത്രമാണ് അവർ എന്ത് തരത്തിലുള്ള അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് മനസിലാകൂ.
ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യുന്ന പല കാര്യങ്ങളും നമുക്ക് യഥാർത്ഥ ജീവിതത്തിൽ ചെയ്യാൻ കഴിയില്ല,’ സെന്ന ഹെഗ്ഡേ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പദ്മിനിയാണ് സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന എറ്റവും പുതിയയ ചിത്രം. കുഞ്ഞിരാമായണം, ദി പ്രീസ്റ്റ്, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ദീപു പ്രദീപ് ആണ് ഈ ചിത്രത്തിനും തിരക്കഥ എഴുതുന്നത്. ശ്രീരാജ് രവീന്ദ്രൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content HGighlights: Senna Hegde on Arjun Reddy Movie