| Friday, 7th July 2017, 9:43 am

ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല; നടക്കുന്ന ബി. സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട്: ആരോപണവുമായി സെന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. ഇപ്പോള്‍ നടക്കുന്നത് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടന്‍ ദിലീപിനെ 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണ്. ജനനേന്ദ്രിയം മുറിച്ച കേസില്‍ ഉണ്ടായ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനാണ് സന്ധ്യ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചു.

അടിസ്ഥാനപരമായി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് കേസിലുള്ളത്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. അതുകൊണ്ട് ആ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐ.ജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല. അതുകൊണ്ട് സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട എന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറയുന്നു.


Must Read: ‘ഇന്ത്യയും ഇസ്രായേലും ചെകുത്താന്മാരുടെ രാജ്യം; മുസ്‌ലിങ്ങളുടെ ഉന്മൂലനമാണ് മോദിയുടേയും നെതന്യാഹുവിന്റേയും ലക്ഷ്യം’; മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനെതിരെ പാക് ചാനലില്‍ വീണ മാലിക്ക്, വീഡിയോ


“സന്ധ്യയുടെ ചെയ്തികളൊക്കെ ആരെയും അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യുക. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസാണല്ലോ. അതിന്റെ മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ് ഞാന്‍ കാണുന്നത്. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്ര ചോദ്യം ചെയ്യണം. എനിക്ക് അത്രയ്ക്ക് പരാതികള്‍ കിട്ടിയിട്ടുണ്ട്. അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. പക്ഷേ ഞാന്‍ അവരെ പ്രൊട്ടക്ട് ചെയ്യുകയാണുണ്ടായത്.” സെന്‍കുമാര്‍ പറയുന്നു.

കേസില്‍ ദിലീപിനെതിരെ ഒരു തെളിവും ഇല്ല. 2013ല്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് 2017ലാണോ ചെയ്യുന്നത്. ക്വട്ടേഷനെടുക്കുന്നവര്‍ അഡ്വാന്‍സ് വാങ്ങാതെ അതു ചെയ്യുമോ. മഞ്ജുവാര്യരേയും ദിലീപിനേയും തെറ്റിച്ചത് ഈ നടിയാണെന്നും അതുകൊണ്ടുള്ള വിരോധമാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്. മഞ്ജുവാര്യര്‍ തെറ്റായിപ്പോയിക്കഴിഞ്ഞ് ദിലീപ് സന്തോഷമായി വേറെ കല്ല്യാണവും കഴിഞ്ഞിട്ടാണോ ഇത് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ സര്‍ക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സംവിധായകന്‍ നാദിര്‍ഷായെ എ.ഡി.ജി.പി തച്ചങ്കരി വൈറ്റിലയില്‍ വച്ചു കണ്ടിട്ടുണ്ടെന്നും അത് താന്‍ അറിഞ്ഞെന്നും സെന്‍കുമാര്‍ സമ്മതിക്കുന്നു. നേരത്തേ എന്തോ കാസറ്റൊക്കെ ഇറക്കിയ ബന്ധമുണ്ട് അവര്‍ തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more