കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഹൈക്കോടതിയില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാവല ജാമ്യം കോടതി അനുവദിച്ചത്. സമകാലിക മലയാളം വാരികയില്‍ വന്ന അഭിമുഖത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എടുത്ത കേസിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത് .വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരികയുടെ പ്രസാധകനുമെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിന് കാരണമെന്ന് ജാമ്യാപേക്ഷയില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന കാര്യങ്ങളൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും. അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വാരികയ്ക്കെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഐ.പി.സി 153 എ പ്രകാരമാണ് സൈബര്‍ പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്.
Dont miss it താങ്കളുടെ സമുദായത്തിന് ഇപ്പോള്‍ തന്നെ മൂന്നിരട്ടി ആനുകൂല്യമുണ്ട്; 40000 ലൈക്ക് കടന്ന സംവരണ വിരുദ്ധ പോസ്റ്റിന് വി.ടി ബല്‍റാമിന്റെ കിടുക്കന്‍ മറുപടി
ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്നായിരുന്നു വിരമിച്ച് ശേഷം ടി.പി സെന്‍കുമാര്‍ സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ല.
ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.
കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. സംസ്ഥാനത്ത് മുസ് ലീങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.