| Wednesday, 3rd May 2017, 6:21 pm

സെന്‍കുമാര്‍ നിയമനം മന്ത്രിസഭയില്‍; സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രി മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നിയമനകാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.


Also read ‘എന്നാലും എന്റെ മാണി സാറെ ഈ ചതി വേണ്ടായിരുന്നു’; കോട്ടയം നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ 


നേരത്തെ സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. സെന്‍കുമാര്‍ പൊലീസ് മേധാവിയല്ലായിരുന്നെന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡി.ജി.പിയായിരുന്നെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.

ലോക്നാഥ് ബെഹ്റയെ നിയമിച്ചത് പൊലീസ് മേധാവിയെന്ന പദവിയിലാണെന്നു പറഞ്ഞ സര്‍ക്കാര്‍ വിധി നടപ്പിലാക്കുമ്പോള്‍ നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് സെന്‍കുമാറിനെ ഡി.ജിപിയായി നിയമിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീം കോടതിയില്‍ വ്യക്തത ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിയമിക്കേണ്ടി വരുമെന്ന് സര്‍ക്കാരിനും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിസഭയില്‍ നിയമനകാര്യം ചര്‍ച്ചക്കെത്തിയത്.

We use cookies to give you the best possible experience. Learn more