ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനത്തിനിടെയുള്ള മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനായ പ്രാശാന്ത് ഭൂഷന്‍.. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അതിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മത നേതാക്കളെ പങ്കെടുപ്പിച്ച് ആര്‍ഭാടത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ ഭരണഘടനയെ അവഗണിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മോദിക്ക് കഴിഞ്ഞ ദിവസം സ്വര്‍ണചെങ്കോല്‍ കൈമാറിയ തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള ഹിന്ദു സന്ന്യാസി സംഘത്തിനൊപ്പം മോദിയും ധനമന്ത്രി നിര്‍മല സീതാരാമും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
As he prepares to inaugurate the new Parliament House (though Parliament hardly functions), with great fanfare with these ‘sadhus’ & religious ‘pontiffs’, (minus our President & Opp parties), Modi gives us a glimpse of the New India that he wants.
Our Constitution doesn’t permit… pic.twitter.com/FMUmiNUpmY
— Prashant Bhushan (@pbhushan1) May 28, 2023
‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ(പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും) ഉദ്ഘാടനമാണ്, ഈ ‘സാധു’മാരെയും മത നേതാക്കളെയും(നമ്മുടെ പ്രസിഡന്റും പ്രതിപക്ഷ പാര്‍ട്ടികളും ഒഴിവാക്കി) മാത്രം ഉള്‍പ്പെടുത്തി വലിയ ആര്‍ഭാടത്തോടെ നടത്തുന്നത്.
ഇത് നമുക്ക് പുതിയ ഇന്ത്യയുടെ ഒരു നേര്‍ക്കാഴ്ച മോദി നല്‍കുന്നു. ഒരിക്കലും നമ്മുടെ ഭരണഘടന ഭരണകൂടത്തെ മതവുമായി ബന്ധപ്പെടുത്താന്‍ അനുവദിക്കുന്നില്ല, പക്ഷേ ഇതോ,’ പ്രാശാന്ത് ഭൂഷന്‍ പറഞ്ഞു.
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു.
പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെയാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ ഏഴ് മണിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തി. തുടര്‍ന്ന് പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥനയും നടന്നു.
Content Highlight: Senior Supreme Court lawyer Prashant Bhushan criticizes religious ceremonies during Parliament inauguration