ന്യൂദല്‍ഹി: വിമത എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്താതെ ചര്‍ച്ചയില്ലെന്ന നിലപാടെടുത്ത് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും അത് നിയമസഭയില്‍ തെളിയിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.
പാര്‍ട്ടിക്ക് ആവശ്യത്തിനുള്ള എണ്ണം അംഗങ്ങളുണ്ട്. ഭൂരിപക്ഷം തെളിയിക്കാനും തയ്യാറാണ്. പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് തയ്യാറാവാതിരിക്കാനുള്ള സാധ്യത പോലുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കെന്‍ പറഞ്ഞു.
ഉപാധികളൊന്നുമില്ലാതെ വേണം സച്ചിന്‍ പൈലറ്റ് മടങ്ങിവരുന്നെങ്കില്‍ വരുവാന്‍. അല്ലെങ്കില്‍ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് ഉന്നത നേതൃത്വം പ്രതികരിച്ചു.
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് നേരിയ ആശ്വാസം ലഭിച്ചിരുന്നു. കോണ്‍ഗ്രസില്‍ ലയിച്ച ബി.എസ്.പി എം.എല്‍.എമാര്‍ക്കെതിരായ ഹരജികള്‍ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ബി.ജെ.പി എം.എല്‍.എയും ബി.എസ്.പിയും സമര്‍പ്പിച്ച വിവിധ ഹരജികളാണ് ഹൈക്കോടതി തള്ളിയത്.
വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഇരുകക്ഷികളും ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച ഹരജികളാണ് തള്ളിയത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. ആറ് ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായി തുടരുമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെയും നിരീക്ഷണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ