| Saturday, 9th May 2020, 5:34 pm

സൗദിയില്‍ തടവിലായ രാജകുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നു, മുതിര്‍ന്ന രാജകുടുംബാംഗം വീട്ടുതടങ്കലിലെന്ന് മനുഷ്യാവകാശ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗദി രാജകുടുംബാംഗമായ ഫൈസല്‍ ബിന്‍ അബ്ദുള്ള അല്‍ സൗദ് വീട്ടു തടങ്കലിലെന്ന് റിപ്പോര്‍ട്ട്. സൗദി മുന്‍ അധികാരി അബ്ദുള്ള രാജാവിന്റെ മകനാണ് ഇദ്ദേഹം. മാര്‍ച്ച് മാസമാണ് ഇദ്ദേഹം തടവിലായത്. മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ് വാച്ചിനാണ് സൗദി രാജകുടുംബ വൃത്തങ്ങളില്‍ നിന്നും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

റിയാദിലെ തന്റെ വസതിയില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് കഴിയവെ മാര്‍ച്ച് 27 നാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്.

ഇതിനു മുമ്പ് 2017 ല്‍ അഴിമതി കുറ്റം ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. സൗദി സര്‍ക്കാരിന്റെ അടിയന്തര മെഡിക്കല്‍ സഹായ സംഘടന മുന്‍ തലവനായിരുന്നു ഫൈസല്‍ രാജകുമാരന്‍. ഇദ്ദേഹത്തിന്റെ നിലവിലെ അറസ്റ്റുമായി ബന്ധപ്പെട്ട് സൗദി സര്‍ക്കാര്‍ ഇതുവരെ പ്രതികരണം നടത്തിയിച്ചില്ല.

മാര്‍ച്ച് ആദ്യം സൗദി രാജകുടുംബത്തിലെ മറ്റു രണ്ട് ഉന്നതരായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീനിനെയും മുഹമ്മദ് ബിന്‍ നയെഫിനെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സൗദി രാജാവ് സല്‍മാന്റെ സഹോദരനാണ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍, മുഹമ്മദ് ബിന്‍ നയെഫ് മുന്‍ കിരീടാവകാശിയും ആഭയ്ന്ത്ര മന്ത്രിയുമായിരുന്നു. ഫൈസല്‍ രാജകുമാരന്റെയും വീട്ടുതടങ്കലും ഈ രണ്ടു അറസ്റ്റുമായി ബന്ധമുണ്ടോ എന്നതില്‍ വ്യക്തതതയില്ല.

ഇതിനൊപ്പം സൗദി രാജകുമാരിയായ ബസ്മ ബിന്ദ് സൗദ് അബ്ദുല്‍അസിസ് അല്‍ സൗദ് താന്‍ അല്‍ ഹൈര്‍ ജയിലിലാണെന്ന് പ്രനിധികള്‍ മുഖേന ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more