national news
അജിത്ത് പവാര്‍ തിരികെ വരുമോ?; ശ്രമം ആരംഭിച്ച് ശരത് പവാറും എന്‍.സി.പിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 23, 11:28 am
Saturday, 23rd November 2019, 4:58 pm

മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. പവാറിന്റെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന എന്‍.സി.പി നേതാക്കള്‍ അജിത്ത് പവാറിനോട് ചര്‍ച്ചകള്‍ ആരംഭിച്ചു.

നിലവില്‍ ഉപമുഖ്യമന്ത്രിയായ അജിത്ത് പവാറിന് അതേ സ്ഥാനം തന്നെ വാഗ്ദാനം ചെയ്ത് തിരികെ കൊണ്ടുവരാനാണ് ശരത് പവാറിന്റെയും എന്‍.സി.പി നേതാക്കളുടേയും ശ്രമം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുമായി ഉണ്ടാക്കിയ ധാരണ പ്രകാരവും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്ക് ആയിരുന്നു. ഈ സ്ഥാനത്തേക്ക് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേയുടെ പേര് പരിഗണിച്ചതും അജിത് പവാറിനെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള കാരണങ്ങളിലൊന്നായി കണക്കാക്കിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം അജിത്ത് പവാറിന് തന്നെ നല്‍കാമെന്ന ഉറപ്പായിരിക്കും ശിവസേന നേതാക്കള്‍ നല്‍കുക. അജിത്ത് പവാര്‍ പഴയ സങ്കേതത്തിലേക്ക് മടങ്ങിയെത്തുമോ എന്ന് വരും നാളുകളില്‍ കണ്ടറിയേണ്ടി വരും.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ