| Tuesday, 30th November 2021, 1:28 pm

മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ പിന്നോട്ട് വലിക്കുന്നു; കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി സംസ്ഥാന നേതൃത്വം.

ഈ പ്രശ്‌നം ചൂണ്ടികാണിച്ച് ഹൈക്കമാന്റിന് സംസ്ഥാന നേതൃത്വം പരാതി നല്‍കും. പാര്‍ട്ടിയിലുള്ള ചിലര്‍ മാധ്യങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്ന ആരോപണവുമുണ്ട്.

കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തുവെന്ന് മറ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതിയുണ്ട്. ഈ വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തി ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിക്കാനിരിക്കെയാണ് നേതൃത്വം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ചര്‍ച്ചയാവും. നിസ്സാര കാര്യങ്ങള്‍ പോലും വാര്‍ത്തയാക്കി അണികളുടെ വീര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിക്കാനാണ് സാധ്യത.

കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാറിനിന്നുകൊണ്ട് എ.ഐ ഗ്രൂപ്പകളുടെ അതൃപ്തി പരസ്യമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Senior leaders are dragging the party’s work backwards; Protests are intensifying in Congres

We use cookies to give you the best possible experience. Learn more