തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. കുമാരപ്പുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച് ദിവസമായി ആരോഗ്യ പ്രശനങ്ങളുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്.

മൂന്നു തവണ സംസ്ഥാന മന്ത്രിയായും രണ്ട് തവണ ലോക്‌സഭാ അംഗമായും രണ്ട് തവണ ഗവര്‍ണറായും അഞ്ച് തവണ നിയമസഭാംഗവുമായി സേവനമനുഷ്ഠിച്ചു. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കര്‍ ആയിരുന്ന നേതാവാണ്. ധന മന്ത്രി, സ്പീക്കര്‍ എന്ന പദവികളിലും പ്രവര്‍ത്തിച്ചു.
ആന്‍ഡമാനിലും മിസോറമിലുമാണ് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതവും ആരംഭിച്ചു. അഞ്ച് തവണ ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലെത്തി. 1970, 1977, 1980, 1982, 2001 എന്നീ വര്‍ഷങ്ങളിലാണ് എം.എല്‍.എയായി നിയമസഭയിലെത്തുന്നത്.
രണ്ട് തവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ പദവികളും കൈകാര്യം ചെയ്തു.
ആറ്റിങ്ങലിലെ വക്കത്ത് 1928 ഏപ്രില്‍ 12-നാണ് വക്കം പുരുഷോത്തമന്റെ ജനനം.
content highlights: Senior leader Vakkam Purushotham passed away