| Sunday, 27th March 2022, 1:00 pm

മാധ്യമപ്രവര്‍ത്തകന്‍ ആണ്ടൂര്‍ സഹദേവന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആണ്ടൂര്‍ സഹദേവന്‍ അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പത്ര-ദൃശ്യ മാധ്യമരംഗത്ത് 33 വര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ള ആണ്ടൂര്‍ സഹദേവന്‍ സിനിമാ നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.

സഫാരി ടി.വി ചാനലില്‍ ‘വേള്‍ഡ് വാര്‍ II’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു.

2003 മുതല്‍ 2014 വരെ ഇന്ത്യാവിഷന്‍ ചാനലില്‍ അസോസിയേറ്റ് എഡിറ്ററായിരുന്നു. ’24 ഫ്രെയിംസ്’ എന്ന പേരില്‍ ലോകസിനിമകള്‍ പരിചയപ്പെടുത്തുന്ന പരിപാടി അവതരിപ്പിച്ചിരുന്നു.

സിനിമക്ക് പുറമെ, പരിസ്ഥിതി- സ്ത്രീപക്ഷ എഴുത്തുകളിലൂടെയും ശ്രദ്ധ നേടിയ എ സഹദേവന്‍ മാതൃഭൂമി, മനോരമ മീഡിയ സ്‌കൂള്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാതൃഭൂമിയുടെ സിനിമാ പ്രസിദ്ധീകരണമായ ചിത്രഭൂമി, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയുടെ നേതൃചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് എണ്‍പതുകളുടെ അവസാനത്തില്‍ സാറാ ജോസഫ് രൂപീകരിച്ച മാനുഷി എന്ന സംഘടനക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: Senior Journalist Andur Sahadevan is no more

We use cookies to give you the best possible experience. Learn more