| Wednesday, 22nd April 2020, 9:29 am

ഗുജറാത്ത് കലാപത്തില്‍ മോദിയെ വിമര്‍ശിച്ച് 2013ല്‍ ഇട്ട ട്വീറ്റ് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി ജമ്മുകശ്മീര്‍ സൈബര്‍ പൊലീസ് വിഭാഗം സൂപ്രണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് 2013ല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി ജമ്മുകശ്മീര്‍ സൈബര്‍ പൊലീസ് വിഭാഗം സൂപ്രണ്ട് താഹിര്‍ അഷ്റഫ്. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ യു.എ.പി.എ ചുമത്തിയ വിവാദ നടപടിക്ക് പിന്നാലെയാണ് ഈ സംഭവവും.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കൊണ്ട് 2013ലാണ് ഇദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്.

‘2002 ലെ കലാപത്തെക്കുറിച്ച് നരേന്ദ്ര മോദിയുടെ നായ്ക്കുട്ടിയുടെ താര്തമ്യം ചെയ്തത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം കാണിക്കുന്നു … ക്രൂരതയാണ്,” എന്നായിരുന്നു അന്ന് താഹിര്‍ അഷ്റഫ് ട്വിറ്ററില്‍ ഇട്ട പോസ്റ്റ്.

26 കാരിയായ വനിതാ ഫോട്ടോ ജേണലിസ്റ്റിനെതിരെ യു.എ.പി.എ ചുമത്തിയതോടെയാണ് പഴയ ട്വീറ്റ് വീണ്ടും ഉയര്‍ന്നുവന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ”ദേശവിരുദ്ധ പോസ്റ്റുകള്‍” അപ് ലോഡ് ചെയ്തുവെന്നാരോപിച്ച് കശ്മീരിലെ വനിതാ ഫോട്ടോ ജേണലിസ്റ്റിനെതിരെ ജമ്മു കശ്മീര്‍ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. 26 കാരിയായ സഹ്റ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റാണ്. വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ,കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

” മസ്രത്ത് സഹ്റ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പൊതുസമാധാനം തകര്‍ക്കണമെന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം കിട്ടി,” എന്നാണ്  ജമ്മു കശ്മീര്‍ പൊലീസ് തിങ്കളാഴ്ച  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more