'സര്‍ക്കാര്‍ കളിക്കുന്നത് തീ കൊണ്ട്'; കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച് വീരപ്പ മൊയ്‌ലി
Jammu Kashmir
'സര്‍ക്കാര്‍ കളിക്കുന്നത് തീ കൊണ്ട്'; കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച് വീരപ്പ മൊയ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 7:57 pm

ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് റദ്ദാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. രാജ്യത്തെ ജനങ്ങളുടെ മനസ്സറിയാതെയും പ്രദേശവാസികളോട് വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയുമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പൊടുന്നന റദ്ദാക്കിയതിനെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ള പ്രമുഖര്‍ വിമര്‍ശിച്ചു. ഇത് ജനാധിപത്യമല്ല, ഏകാധിപത്യമാണെന്ന് രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. ഇന്ന് ഇത് കശ്മീരിനാണെങ്കില്‍ നാളെ മറ്റേതൊരു സംസ്ഥാനത്തിനും ഇത് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.

സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.