ഡെറാഡൂണ്‍: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് മുഴുവന്‍ സീറ്റുകളും തൂത്തുവാരിയാണ് ആംആദ്മി പാര്‍ട്ടി രണ്ടാമതും അധികാരത്തിലെത്തിയത്. മികച്ച ഭരണവും ക്ഷേമപദ്ധതികളും നടപ്പിലാക്കിയാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാര തുടര്‍ച്ച ഉറപ്പുവരുത്തിയത്. ദല്‍ഹി അനുഭവത്തില്‍ നിന്ന് പഠിക്കാനാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിന്റെ ഭാഗമായി 2022ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറുകയാണെങ്കില്‍ സൗജന്യ കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരീഷ് റാവത്ത് പ്രഖ്യാപിച്ചു. റാവത്തിന്റെ ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
സംസ്ഥാനത്തെ ഓരോ വ്യക്തിക്കും 250 യൂണിറ്റ് സൗജന്യ വൈദ്യൂതിയും 25 ലിറ്റര്‍ കുടിവെള്ളം ദിവസവും നല്‍കും എന്നാണ് ഹരീഷ് റാവത്തിന്റെ വാഗ്ദാനം. കുടിവെള്ള ലഭ്യത സംസ്ഥാനത്തെ പ്രധാന വിഷയമാണ്. അത് കൊണ്ട് തന്നെ റാവത്തിന്റേത് ‘വലിയ വാഗ്ദാന’മായാണ് വിലയിരുത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പില്‍ ആരെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടത് എന്ന ചര്‍ച്ച കോണ്‍ഗ്രസ് ആരംഭിച്ചിരിക്കേ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതോടെ ഹരീഷ് റാവത്ത് വീണ്ടും പൊതുജന ശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ്.