ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
Sheila Dikshit
ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2019, 4:19 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നിലവില്‍ കോണ്‍ഗ്രസ് ദല്‍ഹി അദ്ധ്യക്ഷയായിരുന്നു. കേരളത്തില്‍ ഗവര്‍ണറായിരുന്നു. അഞ്ച് മാസത്തോളമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്നു. 1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീല ദല്‍ഹി മുഖ്യമന്ത്രിയായിരുന്നത്.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു.അരവിന്ദ് കെജ്രിവാളിനോട് 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് ഷീല ദീക്ഷിത് മാറി നിന്നിരുന്നു. അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയപ്പോഴാണ് ഷീല ദീക്ഷീത് വീണ്ടും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് വീണ്ടും സജീവമായത്.

ശ്രീമതി ഷീല ദീക്ഷിതിന്റെ വിയോഗത്തില്‍ ഖേദിക്കുന്നു. ജീവിതാവസാനം വരെ കോണ്‍ഗ്രസുകാരിയായിരുന്ന അവര്‍, മൂന്ന് തവണ മുഖ്യമന്ത്രിയായി ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറ്റി. അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നു. ഈ ദു:ഖകരമായ സാഹചര്യത്തില്‍ അവര്‍ കരുത്തോടെയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു.