കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ വെകീട്ട് ആറോടെയായിരുന്നു അന്ത്യം. 94 വയസായിരുന്നു. ഏതാനും നാളുകളായി വാര്‍ധക്യസഹചമായ അസുഖ ബാധിധനായിരുന്നു.
1943ലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ രൂപീകരണം ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു.
പി. കൃഷ്ണപിള്ള, എ.കെ. ഗോപാലന്‍ തുടങ്ങിയ നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇ.എം.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും കുഞ്ഞനന്തന്‍ നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിഭാഗീയത ശക്തമായ കാലത്ത് സി.പി.ഐ.എമ്മുമായി അകന്ന അദ്ദേഹം അക്കാലത്ത് വി.എസ്. അച്യുദാന്ദനുമായി അടുത്ത ബന്ധം പുലര്‍ത്തിയാളായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.
ദീര്‍ഘകാലം ജര്‍മ്മനി കേന്ദ്രീകരിച്ച് പത്രപ്രവര്‍ത്തകനായും അദ്ദഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
CONTENT HIGHLIGHTS: Senior communist leader Berlin Kunjananthan Nair passed away