| Saturday, 23rd May 2020, 10:24 pm

ദല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു, മരണം കാന്റീന്‍ ജോലിക്കാരന്റെ മരണത്തില്‍ ഡോക്ടര്‍മാരുടെ ആരോപണം നിലനില്‍ക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) ആണ് മരിച്ചത്. എയിംസില്‍ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്നു ഇദ്ദേഹം. ഇതേ വിഭാഗത്തിലാണ് കൊവിഡ് ബാധിതരുടെ ചികിത്സ നടക്കുന്നത്. ഡോക്ടര്‍ സംഗീത റെഡ്ഡിയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം എയിംസ് ഹോസ്റ്റല്‍ കാന്റീനിലെ ഒരു ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനു പിന്നാലെ റെസിഡന്‍സ് ഡോക്ടേര്‍സ് അസോസിയേഷന്‍ (ആര്‍.ഡി.എ) ആശുപത്രില്‍ കൊവിഡ് മുന്‍കരുതലുകളില്‍ ജാഗ്രതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു മാസം മുമ്പ് റെസിഡന്റ്‌സ് ഡോക്ടേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരീക്കാന്‍ ഹോസ്റ്റല്‍ വിഭാഗം വിസമ്മതിച്ചു എന്നു ചൂണ്ടിക്കാട്ടി ആര്‍.ഡി.എ എയിംസ് ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഹോസ്റ്റല്‍ അധികൃതരുടെ രാജിയും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഡോക്ടറും കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more