ന്യൂദല്‍ഹി: ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ വിശാല ബെഞ്ച് രൂപീകരണത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍. മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനാണ് വിശാല ബെഞ്ചിനെ എതിര്‍ത്തത്. നിയമപ്രശ്‌നം ഉയര്‍ത്തുന്ന ഹരജികളിലാണ് കോടതി ഇടപെടേണ്ടതെന്ന് നരിമാന്‍ ചൂണ്ടിക്കാട്ടി.
പുനപരിശോധനാ ഹരജികളില്‍ കോടതിക്കു തീരുമാനം എടുക്കാനുള്ള അധികാരം പരിമിതമാണെന്നും ഫാലി.എസ് നരിമാന്‍ ചൂണ്ടിക്കാട്ടി. യുവതീ പ്രവേശനം തെറ്റാണോ ശരിയാണോ എന്ന് കോടതി പറയേണ്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായാണ് നരിമാന്റെ ഇടപെടല്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നരിമാന്റെ വാദത്തിന് പിന്തുണയുമായി മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയതോടെ ഇക്കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചു. നരിമാനെ പിന്തുണച്ച് കപില്‍ സിബല്‍, ഇന്ദിര ജയ്‌സിങ്, രാജീവ് ധവാന്‍ തുടങ്ങിയ മുതിര്‍ന്ന അഭിഷാകരാണ് രംഗത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിശാല ബെഞ്ച് പരിഗണിച്ചത് ചട്ട പ്രകാരം ശരിയാണോ എന്നത് പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് ബോബ്‌ഡെ വ്യക്തമാക്കി. വ്യാഴാഴ്ച പരിഗണനാ വിഷയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. ഇതേ ദിവസം തന്നെ കേസില്‍ എന്ന് വാദം കേള്‍ക്കുമെന്ന് തീരുമാനിക്കുമെന്നും ബോബ്‌ഡെ അറിയിച്ചു.