ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വഴി വാദം നടക്കവേ ഹൂക്ക വലിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്റെ വീഡിയോ പുറത്ത്.
രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജയ്പൂര്‍ ബെഞ്ചില്‍ ആറ് ബി.എസ്.പി എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയിലെ വാദം നടക്കുന്നതിനിടെയായിരുന്നു സംഭവം.
അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിക്കുന്നതിനിടെ രാജീവ് ധവാന്‍ അദ്ദേഹത്തിന്റെ മുഖം മറച്ചുകൊണ്ട് ഒരു പേപ്പര്‍ പിടിച്ചത് വീഡിയോയില്‍ കാണാം. ഇതിനിടെയാണ് പേപ്പറിനുള്ളില്‍ കൂടെ പുക ഉയരുന്നത്. തുടര്‍ന്ന് രാജീവ് ധവാന്‍ പേപ്പര്‍ മാറ്റിയപ്പോഴാണ് ഹൂക്കയുടെ ഭാഗം കൂടി ക്യാമറയില്‍ പതിഞ്ഞത്. വീഡിയോയുടെ ഈ ഭാഗം സോഷ്യല്‍ മീഡിയയിലും വൈറലാകുന്നുണ്ട്.
ഹൂക്ക വലിക്കുന്നതിനിടെ രാജീവ് ധവാന്റെ വീഡിയോ ഓഫ് ആവുന്നുണ്ട്. വീഡിയോ താങ്കള്‍ ഓഫ് ചെയ്തതാണോ എന്ന് കോടതി ചോദിക്കുന്നതും കേള്‍ക്കാം. അതേസമയം വിര്‍ച്വല്‍ ഹിയറിംഗിനിടെ നടന്ന ഈ പുകവലി കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.
കൊവിഡ് പശ്ചാത്തലത്തിലാണ് രാജ്യത്തെ കോടതിയില്‍ വിര്‍ച്വല്‍ ഹിയറിങ്ങിലേക്ക് പോയത്. പ്രധാനപ്പെട്ട കേസുകള്‍ അഭിഭാഷകര്‍ വീടുകളില്‍ തന്നെ ഇരുന്ന് വാദിക്കുന്നതാണ് രീതി. എന്നാല്‍ ഇത്തരം സമയങ്ങളില്‍ കോടതി മര്യാദകള്‍ അതേപടി പാലിക്കണമെന്ന് സുപ്രീം കോടതി പ്രത്യേകം നിര്‍ദേശിച്ചിരുന്നു.
ജൂണ്‍ മാസത്തില്‍ സുപ്രീം കോടതിയില്‍ നടന്ന വിര്‍ച്വല്‍ ഹിയറിങ്ങിനിടെ അഭിഭാഷകന്‍ ടീ ഷര്‍ട്ട് ധരിച്ച് കിടക്കയില്‍ കിടന്ന് വാദിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നായിരുന്നു ഇത്.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരാകുന്ന അഭിഭാഷകന്‍ കോടതി രീതികള്‍ പാലിക്കണമെന്നും വീടുകളിലെ സ്വകാര്യതയില്‍ ഒതുങ്ങേണ്ട കാര്യങ്ങള്‍ ഹിയറിങ്ങിനിടെ കടന്നുവരുന്നത് ഉചിതമല്ലെന്നും ജൂണ്‍ 15 ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight; Senior advocate smokes hookah during virtual hearing of Rajasthan HC, video goes viral