കുട്ടികളെ സ്‌കൂളിലയച്ചില്ലെങ്കില്‍ രക്ഷിതാക്കളെ വെള്ളവും ഭക്ഷണവും നല്‍കാതെ ജയിലിടക്കുമെന്ന് യു.പി മന്ത്രി
Daily News
കുട്ടികളെ സ്‌കൂളിലയച്ചില്ലെങ്കില്‍ രക്ഷിതാക്കളെ വെള്ളവും ഭക്ഷണവും നല്‍കാതെ ജയിലിടക്കുമെന്ന് യു.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2017, 8:55 am

ലഖ്‌നൗ: മക്കളെ സ്‌കൂളിലയക്കാത്ത മാതാപിതാക്കളെ വെള്ളവും ഭക്ഷണവും നല്‍കാതെ പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിടുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍. പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഭിന്നശേഷി ശാക്തീകരണ വകുപ്പ് മന്ത്രിയായ രാജ്ഭര്‍ മാതാപിതാക്കളെ ജയിലലടയ്ക്കുമെന്ന ഭീഷണി മുഴക്കിയത്.


Also Read: ഞാന്‍ യാചിക്കുകയാണ് സോളോയെ കൊല്ലരുത്; രുദ്രയെ കൂവുന്നത് തന്റെ ഹൃദയം തകര്‍ക്കുന്നെന്നും ദുല്‍ഖര്‍ സല്‍മാന്‍


സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലും തന്റെ നിയമം നടപ്പിലാക്കാന്‍ പോവുകയാണെന്നും കുട്ടികളെ സ്‌കുളുകളുകളില്‍ അയയ്ക്കാത്ത മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അഞ്ചുദിവസമെങ്കിലും ഇരിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. അവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“നിങ്ങള്‍ അവരെ സ്‌കൂളിലയച്ചില്ലെങ്കില്‍ പൊലീസ് നിങ്ങളെ പിടികൂടും. കുട്ടികളെ സ്‌കൂളുകളില്‍ അയയ്ക്കേണ്ടതിന്റെ ആവശ്യകത നിങ്ങളോ മക്കളോ, നേതാക്കളോ, സഹോദരങ്ങളോ മനസിലാക്കിക്കുന്നതുവരെ ഇതു തുടരും. എന്നിട്ടും നിങ്ങള്‍ ഇത് മനസിലാക്കിയില്ലെങ്കില്‍ ആറുമാസം വരെ ഇതു തുടരും.” മന്ത്രി പറഞ്ഞു.


Dont Miss: താന്‍ കുഴിച്ച കുഴിയില്‍; സിദ്ധരാമയ്യയെ അഴിമതിക്കേസില്‍ കുടുക്കാന്‍ നോക്കി, പ്രതിയായത് യെദിയൂരപ്പ


മക്കളെ സ്‌കൂളുകളില്‍ അയയ്ക്കാത്തവര്‍ക്കെതിരെ കടുത്തനടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് കാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കാന്‍ പോലും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായെങ്കിലും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഓം പ്രകാശ് പറയുന്നത്.

മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും സര്‍ക്കാര്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കിയിട്ടും മക്കളെ സ്‌കൂളുകളിലേക്ക് അയയ്ക്കാന്‍ അവര്‍ തയ്യാറാകാത്തതെന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.