ന്യൂദല്‍ഹി: ത്രിപുരയില്‍ രണ്ട് അധിക കമ്പനി സി.എ.പി.എഫിനെ (കേന്ദ്ര സായുധ പൊലീസ് സേന) വിന്യസിക്കണമെന്ന് സുപ്രീംകോടതി.
ത്രിപുരയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.
ബി.ജെ.പിക്കെതിരെ സി.പി.ഐ.എം. സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിത്.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി സി.പി.ഐ.എം ഹരജിയില്‍ പറഞ്ഞിരുന്നു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളിയാണ് സി.പി.ഐ.എം.
ബി.ജെ.പിക്കെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയുടെ ഗുണ്ടകള്‍ ബൂത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Send More Forces To Tripura ASAP: Supreme Court To Centre Amid Civic Polls