മോസ്കോ: സെല്‍ഫ് ഗോളില്‍ പതറിയ പോളണ്ടിനുമേല്‍ സെനഗലിന്റെ വിജയഗാഥ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെനഗല്‍ പോളണ്ടിനെ തറപറ്റിച്ചത്.
മുപ്പത്തിയേഴാം മിനിറ്റിലാണ് പോളണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. തിയാഗെ സിനോനെക്കിന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ ചെന്നു പതിച്ച പന്തില്‍ തുടങ്ങി പോളണ്ടിന്റെ പതനം. ആദ്യപകുതിയില്‍ ഒരുഗോള്‍ ലീഡില്‍ കളി പിരിഞ്ഞു.
രണ്ടാം പകുതിയില്‍ വീണ്ടും പോളണ്ട് കളി മറന്നു. അറുപതാം മിനിറ്റില്‍ കൈച്ചോവിയാക്കാണ് മൈതാനമധ്യത്തില്‍ അമ്പത് വാര അകലെ നിന്ന് സ്വന്തം ഏരിയയില്‍ ബെഡ്നാറക്കിന് പാസ് കൊടുത്തത്. അനാവശ്യമായ ആ പാസ് കാലില്‍ കുരുക്കി നിയാങ്ങ് പോളണ്ട് വല വീണ്ടും ചലിപ്പിച്ചു.
കളി തീരാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ ക്രൈച്ചോവിയക്ക് പോളണ്ടിനായി ആശ്വാസ ഗോള്‍ നേടി.