സേമിയ മലയാളികള്‍ പായസം ഉണ്ടാക്കാനാണ് ഉപയോഗിക്കാറ്. പക്ഷേ ഒരു വെറൈറ്റിയായി സേമിയം കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കിയാലോ? എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് ഉപ്പുമാവ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ചായക്കടിയായും എല്ലാം തന്നെ ഉപ്പുമാവ് ഉപയോഗിക്കാന്‍ കഴിയും.
ആവശ്യമുള്ള വസ്തുക്കള്‍
സേമിയ വേവിച്ച് വെള്ളം ഊറ്റിയത് – 2 കപ്പ്
എണ്ണ – 2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ഉഴുന്ന് – 1/2 ടീസ്പ്പൂണ്‍
വറ്റല്‍ മുളക് – 1 എണ്ണം
കാരറ്റ് – 1 എണ്ണം
പച്ചപട്ടാണി കടല – 2 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്.
സവാള – 1/2 കപ്പ്
ഇഞ്ചി – 1 ടീസ്പൂണ്‍
പച്ചമുളക് – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില, വറ്റല്‍മുളക്, എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, ചെറുതായി മുറിച്ച കാരറ്റ് ,പട്ടാണി കടല പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ത്തിളക്കി ഒരല്‍പം വെള്ളം ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം വേവിച്ച സേമിയയും ഉപ്പും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങി ചൂടോടെ ഉപയോഗിക്കാം.