കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് സെൽടോസ്. പ്രീമിയം അനുഭവം നല്‍കുന്നതിനാണ് ക്യാബിന് ഡിസൈനില്‍ മുന്‍ഗണന. അഞ്ചുപേർക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. 433 ലിറ്ററാണ് ബൂട്ടിന്റെ സംഭരണശേഷി. 10.25 ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണ് ക്യാബിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇൻസ്ട്രുമെന്റ് കൺസോളിൽ ഏഴ് ഇഞ്ച് മൾട്ടി ഇൻഫോ ഡിസ്പ്ലേ നൽകിയിരിക്കുന്നു. എട്ട് ഇഞ്ച് ഹെഡ് അപ് ഡിസ്പ്ലേയാണ് മറ്റൊരാകർഷണം.
യുവർ വോയ്സ് എന്ന ആപ്പുപയോഗിച്ച് 37 കണക്ടിവിറ്റി ഫീച്ചറുകൾ പ്രയോജനപ്പെടുത്താം. റിമോട്ട് എൻജിൻ സ്റ്റാർട്ട്, സ്റ്റോപ്, ഡോർ ലോക്ക്, അൺലോക്ക്, ലൈവ് ലൊക്കേഷൻ, ജിയോ ഫെൻസിങ്, പാനിക് നോട്ടിഫിക്കേഷൻ തുടങ്ങിയവ ഇതിൽപ്പെടും. ഓട്ടോ ഹെഡ് ലാമ്പുകൾ, ടയർ പ്രഷർ മോണിട്ടറിങ്, ഇലക്ട്രിക് സൺറൂഫ്, പവർ അഡ്ജസ്റ്റ്മെന്റുള്ള ഡ്രൈവർ സീറ്റ്, വയർലസ് ഫോൺ ചാർജർ, എന്നിവയാണ് മറ്റു ചില സവിശേഷതകൾ.
1.5 ലിറ്റർ പെട്രോൾ എൻജിൻ 115 പിഎസ് പവറും 144 എൻഎം ടോർക്കും നൽകും. ഇതിന് ആറ് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകളുണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ 115 പിഎസ് പവറും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് ഇതിനുള്ളത്. 140 പിഎസ് പവറും 242 എൻഎം ടോർക്കും നൽകുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് സെൽടോസിന്റെ തുറുപ്പുചീട്ട്. ഇതിന് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി എന്നീ ഗിയർ ബോക്സുകൾ ലഭ്യമാണ്. പെട്രോൾ എൻജിനുകൾക്ക് ഏകദേശം 16 കെഎംപിഎലും ഡീസലിന് 21 കെഎംപിഎലുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 9.69 ലക്ഷം മുതൽ 15.99 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.