സെ​ൽ​ടോ​സ് ഫ്രം ​കൊ​റി​യ..
DWheel
സെ​ൽ​ടോ​സ് ഫ്രം ​കൊ​റി​യ..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 5:01 pm

കി​യ മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വാ​ഹ​ന​മാ​ണ് സെ​ൽ​ടോ​സ്. പ്രീ​മി​യം അ​നു​ഭ​വം ന​ല്‍കു​ന്ന​തി​നാ​ണ് ക്യാ​ബി​ന്‍ ഡി​സൈ​നി​ല്‍ മു​ന്‍ഗ​ണ​ന. അ​ഞ്ചു​പേ​ർ​ക്ക്‌ ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 433 ലി​റ്റ​റാ​ണ് ബൂ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. 10.25 ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫൊ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​മാ​ണ് ക്യാ​ബി​നു​ള്ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്ട്രു​മെ​ന്‍റ് ക​ൺ​സോ​ളി​ൽ ഏ​ഴ് ഇ​ഞ്ച് മ​ൾ​ട്ടി ഇ​ൻ​ഫോ ഡി​സ്‌​പ്ലേ ന​ൽ​കി​യി​രി​ക്കു​ന്നു. എ​ട്ട് ഇ​ഞ്ച് ഹെ​ഡ് അ​പ് ഡി​സ്‌‌​പ്ലേ​യാ​ണ് മ​റ്റൊ​രാ​ക​ർ​ഷ​ണം.

യു​വ​ർ വോ​യ്സ് എ​ന്ന ആ​പ്പു​പ​യോ​ഗി​ച്ച് 37 ക​ണ​ക്ടി​വി​റ്റി ഫീ​ച്ച​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. റി​മോ​ട്ട് എ​ൻ​ജി​ൻ സ്റ്റാ​ർ​ട്ട്, സ്റ്റോ​പ്, ഡോ​ർ ലോ​ക്ക്, അ​ൺ​ലോ​ക്ക്, ലൈ​വ് ലൊ​ക്കേ​ഷ​ൻ, ജി​യോ ഫെ​ൻ​സി​ങ്, പാ​നി​ക് നോ​ട്ടി​ഫി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ​വ ഇ​തി​ൽ​പ്പെ​ടും. ഓ​ട്ടോ ഹെ​ഡ് ലാ​മ്പു​ക​ൾ, ട​യ​ർ പ്ര​ഷ​ർ മോ​ണി​ട്ട​റി​ങ്‌, ഇ​ല​ക്ട്രി​ക് സ​ൺ​റൂ​ഫ്, പ​വ​ർ അ​ഡ്ജ​സ്റ്റ്‌​മെ​ന്‍റു​ള്ള ഡ്രൈ​വ​ർ സീ​റ്റ്, വ​യ​ർ​ല​സ് ഫോ​ൺ ചാ​ർ​ജ​ർ, എ​ന്നി​വ​യാ​ണ് മ​റ്റു ചി​ല സ​വി​ശേ​ഷ​ത​ക​ൾ.

 

1.5 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ 115 പി​എ​സ് പ​വ​റും 144 എ​ൻ​എം ടോ​ർ​ക്കും ന​ൽ​കും. ഇ​തി​ന് ആ​റ് സ്പീ​ഡ് മാ​നു​വ​ൽ, സി​വി​ടി ഗി​യ​ർ​ബോ​ക്സ് ഓ​പ്ഷ​നു​ക​ളു​ണ്ട്. 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ 115 പി​എ​സ് പ​വ​റും 250 എ​ൻ​എം ടോ​ർ​ക്കും ഉ​ൽ​പ്പാ​ദി​പ്പി​ക്കും. 6 സ്പീ​ഡ് മാ​നു​വ​ൽ, 6 സ്പീ​ഡ് ടോ​ർ​ക്ക് ക​ൺ​വേ​ർ​ട്ട​ർ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ൻ ഓ​പ്ഷ​നു​ക​ളാ​ണ് ഇ​തി​നു​ള്ള​ത്. 140 പി​എ​സ് പ​വ​റും 242 എ​ൻ​എം ടോ​ർ​ക്കും ന​ൽ​കു​ന്ന 1.4 ലി​റ്റ​ർ ട​ർ​ബോ പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് സെ​ൽ​ടോ​സി​ന്‍റെ തു​റു​പ്പു​ചീ​ട്ട്. ഇ​തി​ന് 6 സ്പീ​ഡ് മാ​നു​വ​ൽ, 7 സ്പീ​ഡ് ഡി​സി​ടി എ​ന്നീ ഗി​യ​ർ ബോ​ക്സു​ക​ൾ ല​ഭ്യ​മാ​ണ്. പെ​ട്രോ​ൾ എ​ൻ​ജി​നു​ക​ൾ​ക്ക് ഏ​ക​ദേ​ശം 16 കെ​എം​പി​എ​ലും ഡീ​സ​ലി​ന് 21 കെ​എം​പി​എ​ലു​മാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഇ​ന്ധ​ന​ക്ഷ​മ​ത. 9.69 ല​ക്ഷം മു​ത​ൽ 15.99 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് എ​ക്സ് ഷോ​റൂം വി​ല.