| Tuesday, 20th August 2013, 9:20 am

സ്വയം കത്തുന്ന കുട്ടി: സ്വയം കത്തുന്നതല്ല, കത്തിക്കുന്നതാണെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: ശരീരം സ്വയം കത്തുന്ന രണ്ടരമാസം പ്രായമുള്ള രാഹുലിന് യാതൊരുവിധ അസുഖവുമില്ലെന്ന് ഡോക്ടര്‍മാര്‍. കുട്ടിയെ വിശദമായ പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് ഡോക്ടര്‍മാര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.

കുഞ്ഞിന്റെ ശരീരത്തില്‍ തീപ്പിടിപ്പിക്കുന്നതിനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചെന്നൈയിലെ കില്‍പോക് മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. ജഗ്‌മോഹനാണ് കുട്ടി പീഡനത്തിന് ഇരയായതായി സംശയം പ്രകടിപ്പിച്ചത്.[]

കുട്ടിയെ വിവിധ വൈദ്യ പരിശോധനകള്‍ക്ക് വിധേയനാക്കിയതില്‍ നിന്നും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കുഞ്ഞിന്റെ അമ്മയ്ക്കും മുത്തശ്ശിക്കും കൗണ്‍സിലിങ് നല്‍കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വെറും രണ്ടര മാസത്തിനിടയില്‍ നാല് തവണയാണ് രാഹുലിന്റെ ശരീരത്തില്‍ തീപ്പിടിച്ചത്.

സ്‌പൊണ്ടേനിയസ് ഹ്യൂമണ്‍ കംബസ്റ്റണ്‍(എസ്.എച്ച്.സി) എന്ന അപൂര്‍വ രോഗമാണ് രാഹുലിനെ ബാധിച്ചിരിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രാഹുലിന് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തേ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more