വരാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായി ഉള്ള പരിശീലന മത്സരത്തില്‍ ഓസ്ട്രേലിയ നമീബിയയെ ഏഴ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
ക്യൂന്‍ സ്പാര്‍ക്ക് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 10 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമാകുന്നത് മത്സരത്തില്‍ നടന്ന ഒരു അപൂര്‍വ്വ സംഭവമാണ്. നമീബിയക്കെതിരെ വെറും ഒമ്പത് അംഗ സ്‌ക്വാഡ് ആയിട്ടാണ് ഓസീസ് ഇറങ്ങിയത്.
കളത്തിലിറങ്ങിയ ശേഷം മത്സരത്തില്‍ മതിയായ താരങ്ങളില്ലാത്തതിനാല്‍ സെലക്ഷന്‍ ചീഫ് ജോര്‍ജ് ബെയ്‌ലിയും ഫീല്‍ഡിങ് കോച്ച് ആന്ദ്രെ ബോറോവെക്കും കളത്തിലിറങ്ങുകയായിരുന്നു.
21 പന്തില്‍ 54 റണ്‍സ് നേടിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. 257.14 റേറ്റില്‍ ആറ് ഫോറുകളും മൂന്ന് സിക്സുകളുമാണ് വാര്‍ണറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ വര്‍ണറിന് സാധിച്ചിരുന്നില്ല. എട്ട് മത്സരങ്ങള്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 168 റണ്‍സ് ആണ് വാര്‍ണര്‍ നേടിയത്. 21 ആവറേജിലും 134.40 സ്ട്രൈക്ക് റേറ്റിലും ആണ് ഓസ്ട്രേലിയന്‍ താരം ബാറ്റ് വീശിയത്. ഇപ്പോഴിതാ ലോകകപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ വാര്‍ണര്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയത് ഏറെ ശ്രദ്ധേയമായി.
Content Highlight: Selector George Bailey Steps in as Substitute Fielder for Australia