ന്യൂദല്‍ഹി: മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലര്‍ രാജ്യത്തിന്റെ പ്രതിച്ഛയ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും മോദി പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര സംഘടനകള്‍ വരെ രംഗത്തുവന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. എന്നാല്‍ ഏതെങ്കിലും ആളുകളുടേയോ സംഘടനകളുേെടയോ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദി ആരോപണം ഉന്നയിച്ചത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥാപക ദിനത്തില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രതികരണം.
സാധാരണക്കാര്‍ക്ക് ശുചിമുറികളും, പാചക വാതകവും വൈദ്യുതിയും വീടും നല്‍കി അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കിയെന്നും മോദി പറഞ്ഞു.
മുത്വലാഖിനെതിരെ നിയമം ഉണ്ടാക്കിക്കൊണ്ട് തന്റെ സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു.
അതേസമയം, മോദി സാധാരണക്കാരുടെയും പിന്നോക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.
മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നവയാണെന്നും അമിത് ഷാ പറഞ്ഞു.
Content Highlights: ‘Selective interpretation’ of human rights by some people denting image of India: PM Modi