| Wednesday, 3rd October 2018, 3:00 pm

'ടീമിലേക്ക് ആളെ തെരഞ്ഞെടുക്കലല്ല എന്റെ പണി'; കരുണ്‍ നായരെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ടീമിലേക്ക് ആളെ തെരഞ്ഞെടുക്കുക എന്നത് തന്റെ പണിയല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കരുണ്‍ നായരെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.

“അതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞതാണ്. അവര്‍ അവരുടെ ജോലി ചെയ്യുന്നു.”

ഇക്കാര്യത്തില്‍ താനെന്തെങ്കിലും പറയണമെന്ന് തോന്നുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു. ചീഫ് സെലക്ടര്‍മാര്‍ പറഞ്ഞുകഴിഞ്ഞ കാര്യമാണ് ഇതെന്നും താരം പറഞ്ഞു.

ALSO READ: രോഹിത്തിനെ പുറത്താക്കിയതില്‍ പ്രതിഷേധം; സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

“എന്റെ ജോലി സെലക്ഷനല്ല. ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നു. തങ്ങളുടെ ജോലിയെന്തെന്ന് നല്ല ബോധ്യമുണ്ട്.”

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടെസറ്റ് ടീമില്‍ ഉണ്ടായിട്ടും കരുണ്‍നായരെ ഒരു മത്സരത്തില്‍പോലും കളിപ്പിച്ചിരുന്നില്ല. മാത്രമല്ല ടീമിലില്ലാതിരുന്ന ഹനുമ വിഹാരിയെ അവസാന ടെസ്റ്റിലിറക്കിയതും കരുണ്‍ നായരെ തഴഞ്ഞുകൊണ്ടായിരുന്നു.

സെവാഗിനുശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് പാതി മലയാളി കൂടിയായ കരുണ്‍ നായര്‍.

ALSO READ: ഇനി ബി.സി.സി.ഐയും വിവരാവകാശ നിമയത്തിന്റെ പരിധിയില്‍

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമില്‍ നിന്ന് ഫോമിലുള്ള താരങ്ങളെ മാറ്റിനിര്‍ത്തിയത് വലിയ വിവാദമായിരുന്നു. ഏഷ്യാകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമിലേക്ക് മടക്കിവിളിക്കാത്തതില്‍ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍സിംഗും രംഗത്തെത്തിയിരുന്നു.

ഗാംഗുലി ക്യാപ്റ്റനായിരിക്കെ ഹര്‍ഭജന്‍സിംഗിനെ ടീമിലുള്‍പ്പെടുത്താന്‍വേണ്ടി നിര്‍ബന്ധം പിടിച്ചിരുന്നു. തന്റെ ടീമില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ ഗാംഗുലിയും ധോണിയും ഇടപെടാറുണ്ടായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more