| Tuesday, 14th January 2020, 1:39 pm

ജെ.എന്‍.യുവില്‍ വാട്‌സ്ആപ്പിലൂടെ അക്രമം ആസുത്രണം ചെയ്തവരുടെ ഫോണ്‍ കണ്ടുകെട്ടണമെന്ന് ദല്‍ഹി ഹൈക്കോടതി; അന്വേഷണം വേഗത്തിലാക്കാന്‍ പൊലീസിന് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്തവരുടെ ഫോണ്‍ കണ്ടുകെട്ടാന്‍ പൊലീസിന് ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ജനുവരി അഞ്ചിന് 34 പേര്‍ക്ക് പരിക്കേറ്റ അക്രമം വാട്‌സ്ആപ്പിലുടെയാണ് ആസുത്രണം ചെയ്തതെന്ന് തെളിഞ്ഞിരുന്നു.
ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണം ധ്രുത ഗതിയിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗ്രൂപ്പിലെ അംഗങ്ങളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് ബ്രിജേഷ് സേതി ജെ.എന്‍.യു രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാറിനോട് അന്യോഷണവുമായി പൊലീസിനോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച്ച ജെ.എന്‍.യു അക്രമവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ജെ.എന്‍.യു അധ്യാപകരുടെ ഹരജിയില്‍ വാട്‌സ്ആപ്പ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പില്‍ ഇന്‍ക് തുടങ്ങിയ കമ്പനികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.ദല്‍ഹിയിലെ ജെ.എന്‍.യുവില്‍ പൊലീസ് മെല്ലെപോക്ക് നയം സ്വീകരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് കേസില്‍ ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.

We use cookies to give you the best possible experience. Learn more